Film News

‘സിനിമ പതിയെ കണ്ട് അവസാനിപ്പിക്കുമ്പോള്‍, മനസ്സില്‍ തെല്ലുപോലും മായാതെ ഒരാള്‍ ഇരിപ്പുണ്ട്’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘സൗദി വെള്ളയ്ക്ക എന്ന സിനിമ പതിയെ കണ്ട് അവസാനിപ്പിക്കുമ്പോള്‍, മനസ്സില്‍ തെല്ലുപോലും മായാതെ ഒരാള്‍ ഇരിപ്പുണ്ട്. സത്താര്‍ എന്നിലെ പ്രേക്ഷകന് നല്‍കിയത് ആകെ ഒരു മരവിപ്പാണ്.. സിനിമയുടെ തുടക്കം മുതല്‍ തന്നെ സത്താര്‍ നമ്മുടെ മനസ്സില്‍ കയറിപ്പറ്റുകയും പിന്നീട് പതിയെ ഒരു ബാധ പോലെ അയാള്‍ നമ്മളെ വേട്ടയാടാന്‍ തുടങ്ങുകയും ചെയ്യും..
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു ശരാശരി മലയാളി പുരുഷനെ, ഭാര്യയുടെ എണ്ണിയാല്‍ തീരാത്ത പരാതികളെ പരിഭവങ്ങള്‍ തെല്ലുമില്ലാതെ കേട്ടിരിക്കുന്ന ഒരു ഗതികെട്ട ഭര്‍ത്താവിനെ, മകന്‍ തന്നെ തീരെ പരിഗണിക്കുന്നില്ല എന്ന് പരാതി പറയുന്ന ഒരു അമ്മയുടെ മുന്‍പില്‍ നെഞ്ചു പൊട്ടി നില്‍ക്കുന്ന ഒരു മകനായി.. സ്വന്തം നാട്ടുകാരുടെയും, സ്‌നേഹിതരുടെയും മുന്‍പില്‍ ഒരു പരിഹാസ കഥാപാത്രമായി അയാള്‍ ജീവിക്കുകയായിരുന്നു…
സത്താര്‍ ഇഷ്ട്ടം

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

Recent Posts

തന്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപെടുത്തി, പുണ്യ എലിസബത്ത്

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ്…

3 mins ago

സ്ത്രീകളും തന്നെ കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാക്കുന്നു, ഹണി റോസ്

തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…

53 mins ago

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…

2 hours ago