‘പച്ചില ഗുണ്ട് സിനിമകള്‍ക്കിടയില്‍ ഒരാശ്വാസമാണ് ഈ സിനിമ…’

വലിയ പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ് സുലൈഖ മന്‍സില്‍ എന്ന ചിത്രം. ‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘സുലൈഖ മന്‍സില്‍’. പ്രണയ…

വലിയ പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ് സുലൈഖ മന്‍സില്‍ എന്ന ചിത്രം. ‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘സുലൈഖ മന്‍സില്‍’. പ്രണയ ചിത്രമായി ഒരുക്കിയ ചിത്രം പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകളെ തിരികെ കൊണ്ടുവരുന്നുണ്ട്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് സുലൈഖ മന്‍സില്‍ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പച്ചില ഗുണ്ട് സിനിമകള്‍ക്കിടയില്‍ ഒരാശ്വാസമാണ് ഈ സിനിമ… കുടുംബത്തോടൊപ്പം എല്ലാം മറന്ന് രണ്ട് മണിക്കൂര്‍ ആഘോഷിക്കാന്‍ ഈ സുലൈഖ മന്‍സില്‍ ആവോളമുണ്ടെന്നാണ് ഫൈസല്‍ കുറ്റ്യാടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു കല്യാണം എന്നാല്‍ സന്തോഷമാണ്…
കല്യാണത്തിന്റെ തലേ ദിവസം എന്നാല്‍ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിനമമാണ്…
ആ ആഹ്ലാദത്തിന്റെ ഇടക്ക് ഇത്തിരി തമാശകള്‍ക്കും ഇടയുണ്ട്. അത്തരത്തില്‍ ഒരു കല്യാണത്തിന്റെ തലേ ദിവസത്തെ ആഹ്ലാദവും സന്തോഷവും തമാശയും ഇതിലൊക്കെയും പ്രേക്ഷകനെയും പങ്കാളിയാക്കുന്ന, തികച്ചും ഒരാഹ്ലാദ കല്യാണമാണ് #സുലൈഖ_മന്‍സില്‍ എന്ന ക്ലീന്‍ എന്റര്‍ടൈന്‍മെന്റ് മൂവി…
പച്ചില ഗുണ്ട് സിനിമകള്‍ക്കിടയില്‍ ഒരാശ്വാസമാണ് ഈ സിനിമ…
കുടുംബത്തോടൊപ്പം എല്ലാം മറന്ന് രണ്ട് മണിക്കൂര്‍ ആഘോഷിക്കാന്‍ ഈ സുലൈഖ മന്‍സില്‍ അവോളമുണ്ട്…

കണ്ണന്‍ പട്ടേരിയാണ് ഛായാഗ്രാഹകന്‍. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കുന്നു. അഡീഷണല്‍ സോങ്സ്-രാമമൂര്‍ത്തി-ടി.കെ കുറ്റിയാലി, സലിം കൊടത്തൂര്‍. എഡിറ്റിംഗ്-നൗഫല്‍ അബ്ദുള്ള. ആര്‍.ജി വയനാടന്‍-മേക്കപ്പ്, കോസ്റ്റ്യൂംസ് – ഗഫൂര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ്-ശബരീഷ് വര്‍മ, ജിനു തോമ. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്. ഡിജിറ്റല്‍ പി.ആര്‍-പിക്‌സല്‍ ബേര്‍ഡ്.