അനിയൻ ചേട്ടനെ വീടിന്റെ ഉമ്മറത്ത് ഇരുത്തി പഠിപ്പിക്കുന്നത് നോക്കി കാണാൻ വരുന്ന അമ്മ ,തല്ലി പഠിപ്പിക്കാൻ പറയുന്ന ബന്ധുക്കൾ, വൈറലായി യുവാവിന്റെ പോസ്റ്റ് - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

അനിയൻ ചേട്ടനെ വീടിന്റെ ഉമ്മറത്ത് ഇരുത്തി പഠിപ്പിക്കുന്നത് നോക്കി കാണാൻ വരുന്ന അമ്മ ,തല്ലി പഠിപ്പിക്കാൻ പറയുന്ന ബന്ധുക്കൾ, വൈറലായി യുവാവിന്റെ പോസ്റ്റ്

സുശീല ശിവപ്രസാദ് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.  “ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം” എന്ന താക്കെട്ടോടെ ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

1.ജനിക്കാൻ 10 കൊല്ലം വൈകിപ്പിച്ചു ദൈവം ചതിച്ചു 2.ആദ്യത്തെ മകനെ ജനിപ്പിക്കാൻ വൈകിപ്പിച്ച ദൈവം രണ്ടാമത്തെ മകനെ ജനിപ്പിക്കുന്നതിൽ കാണിച്ച ശുഷ്കാന്തിയിൽ 1 വയസു വ്യതാസത്തിൽ ഒരു വലിയ അനിയനെ തന്നു വീണ്ടും ചതിച്ചു 3. വലിയ അനിയൻ വേറെ ഒന്നും അല്ല 7 ക്ലാസ് വരെ ചേട്ടൻ വളർന്നുള്ളു അനിയൻ പിന്നെയും വളർന്നു അതോടെ ചേട്ടൻ 168 cm അനിയൻ 180 cm കൊടും ചതി 4.ഇഷ്ട പെട്ട പെൺകുട്ടിയെ പറ്റി വീട്ടിൽ വന്നു പറഞ്ഞു ,അവളെ അത് പറയാൻ വിളിച്ചപ്പോൾ അവൾ വേറെ ഒരുത്തന്റെ കൂടെ പോയി 5. 8ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രപ്പോസൽ കിട്ടി,നാട്ടുകാരെ പേടിച്ചു അത് വെണ്ടന്നു വെച്ച് ,അവരൊക്കെ ഒത്തു പിടിച്ചാൽ ഞാൻ മനോരമയുടെ ഒന്നാം പേജിൽ വരും അതോണ്ട് അതും ഒഴിവാക്കി 6.പഠിപ്പിച്ച മാഷുമ്മാരും ടീച്ചർ മാരും മോശമായത് കൊണ്ട് പഠിച്ച സ്ഥലത്തൊക്കെ തോറ്റു ..അതിലും വലിയ അപമാനം അനിയന്റെ കൂടെ പ്ലസ് ടു ഏഴുതി ,അവൻ llb പോകുമ്പോളും ചേട്ടൻ പ്ലസ് ടു 7.അനിയൻ ചേട്ടനെ വീടിന്റെ ഉമ്മറത്ത് ഇരുത്തി പഠിപ്പിക്കുന്നത് നോക്കി കാണാൻ വരുന്ന അമ്മ ,തല്ലി പഠിപ്പിക്കാൻ പറയുന്ന ബന്ധുക്കൾ ,പന്നിപ്പടക്കം കടിച്ച പോലെ അവിടെ ഇരിക്കുന്ന മൂത്ത മകൻ

 


8.ജോലിക്കു പോയ അനിയൻ കല്യാണം കഴിച്ചു അവന്റെ കല്യാണത്തിന് ചേട്ടൻ ആയ എന്നെ പിടിച്ചു ഫോട്ടോ എടുത്തു viral ആക്കി ,കൊടും അപമാനം 9.അവസാനം 8 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഡിഗ്രി ആയപ്പോള് വന്നു വീണ്ടും പ്രപ്പോസൽ ചെയ്തപ്പോൾ ,ദൈവം എന്നെ പോലീസ് ട്രെയിനിങ് നു കേറ്റി ,4 തലമുറ ചെയ്‌ത പാപം മൊത്തം ഞാൻ ഒരു കൊല്ലം ഓടിയും തലകുത്തി മറിഞ്ഞും തീർത്തു


10. ട്രെയിനിങ് കഴിഞു കാഷായ കലം പോലെ തലയും പറ്റ വെട്ടിയ മുടിയും പാലക്കാടൻ വെയില് കൊണ്ട മനുഷ്യൻറെ പരിണാമത്തിന്റെ മുന്നേ ഉള്ള രൂപത്തിൽ വീണ്ടും അവളെ കാണാൻ പോയപ്പോൾ അവിടെ cast issue വീണ്ടും തോൽവി 11.നരകത്തിൽ കെട്ടിയ നായ പോലെ അലഞ്ഞു നടക്കുമ്പോൾ വീണ്ടും കാൾ വീട്ടുകാർ സമ്മതിച്ചു ദൈവം കനിഞ്ഞു
അങ്ങനെ ഈ കഴിഞ്ഞ 4/2/2021 എന്റെ engagment കഴിഞു ദൈവം എന്നോടുള്ള സ്നേഹം കാരണം ഇപ്പൊ ലിഗ്മെന്റ് ഒന്ന് പൊട്ടിച്ചു തന്നിട്ടുണ്ട് .. പക്ഷെ എന്തൊക്കെ പണി കിട്ടിയാലും അതിന്റെ പിന്നാലെ നല്ലതു വരുന്നത് കാരണം ഞാൻ ഹാപ്പി! ഒരു ഗ്രൂപ്പിൽ പങ്കുവെച്ച് പോസ്റ്റ് ഇപ്പോൾ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്

Join Our WhatsApp Group

Trending

To Top
Don`t copy text!