ഒടിടി റിലീസുകള്‍ മലയാള സിനിമയെ കൊണ്ടുപോകുന്നത് വന്‍ ദുരന്തത്തിലേക്ക്..!! അതിന് പ്രമുഖ താരങ്ങളും കൂട്ടുനില്‍ക്കുന്നു..!!

കൊറോണ തീയറ്റര്‍ മേഖലയെയും പിടിമുറുക്കിയതോടെയാണ് സിനിമകള്‍ എല്ലാം ഒടിടി റിലീസിനായി ഒരുങ്ങിയത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് സിനിമ റിലീസ് ആയ നിമിഷം തന്നെ സിനിമ കാണാന്‍ സാധിക്കും എങ്കിലും തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത് മറ്റൊരു അനുഭവം ആണ് എന്നതും സത്യമാണ്. കൊറോണ സമയത്ത് അന്‍പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത് ആ സമയത്ത് ബിഗ്ബജറ്റ് സിനിമകള്‍ തീയറ്റുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ അടക്കം മടിച്ചു.

കൊറോണ ഘട്ടത്തില്‍ നിന്ന് തീയറ്റര്‍ മേഖല ഉണരുന്നത് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എത്തിയതോടെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സല്യൂട്ട് എന്ന സിനിമ ഒടിടിയില്‍ എത്തിച്ചത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ദുല്‍ഖറിന്റെ സിനിമകള്‍ ഇനി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് വരെ തീരുമാനം വന്നു. ഇപ്പോഴിതാ സിനിമകള്‍ കൂടുതലായി ഒടിടിയിലേക്ക് പോകുന്നതിനെ കുറി്ച്ചും ഇത് വഴി മലയാള സിനിമയ്ക്ക് വരാന്‍ പോകുന്ന ദുരന്തത്തെ കുറിച്ചും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ഒടിടിയില്‍ സിനിമ കൊടുക്കുന്നതിനെ എതിര്‍ക്കുന്നു. ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകും . ഒടിടിയില്‍ സിനിമ നല്‍കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനു ചില താരങ്ങളും മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ട് ഒടിടി സിനിമയ്ക്ക് ഒരു പ്ലാറ്റ്ഫോമും തിയേറ്റര്‍ റിലീസ് സിനിമകള്‍ക്ക് മറ്റൊരു പ്ലാറ്റ്ഫോമുമായി നിജപ്പെടുത്തണം. അതിനു ഫിലിം ചേംബര്‍ തീരുമാനം എടുക്കണം എന്നുമാണ് വിജയകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Aswathy