ലോകം കീഴടക്കാൻ ഒരുങ്ങി മോഹൻലാലിന്റെ ദൃശ്യം; സിനിമ ഹോളിവുഡിലേക്ക്!!

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തമിഴിലേക്കും കന്നടയിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്ന സിനിമയുടെ പുതിയ വാർത്ത കൂടി എത്തുയാണ്. സിനിമ ഹോളിവുഡിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകളാണ് വരുന്നത്.

ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ശ്രീധർ പിള്ളയുടെ ട്വീറ്റ്.ഹോളിവുഡിൽ കൂടാതെ, സിൻഹള, ഫിലിപ്പീനോ, ഇന്തോനേഷ്യൻ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അടുത്തായിരുന്ന ഹിന്ദിയിൽ സിനിമ റിലീസ് ചെയ്തത്.

ഹിന്ദിയിൽ അജയ് ദേവഗണും തമിഴിൽ കമൽ ഹാസനുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. അതേസമയം സമൂഹ മാധ്യമങ്ങളിൽ ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചർച്ചകളുംചർച്ചയായിരുന്നു. നല്ല ആശയം കിട്ടിയാൽ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. മലയാളത്തിൽ മീന, എസ്തർ, അൻസിബ, ആശ ശരത്ത് , സിദ്ദിഖ്. മുരളി ഗോപി എന്നിവരായിരുന്നു അഭിനേതാക്കൾ.