നടിമാരുടെ വേദന ആരും കാണുന്നില്ല; ഞങ്ങളുടെ ജീവിതം അത്ര സുഖമുള്ളതല്ല! തുറന്നു പറഞ്ഞു നടി തമന്ന!

thamanna

സിനിമയിൽ നമ്മൾ കാണുന്നത് എപ്പോഴും ആടി  പാടി നടക്കുന്ന നായികാ നായകന്മാരെയാണ്. എന്നാൽ ക്യാമറക്കു പിറകിൽ അവർ നമ്മളെ പോലെ സാധാരണ മനുഷ്യർ തന്നെയാണ്. അവർ അനുഭവയ്ക്കുന്ന ഒരുപാടു കഷ്ടതകൾ തുറന്നു പറയുകയാണ് നടി തമന്ന.

നടിമാരുടേത് അത്ര സുഖമുള്ള ജീവിതമല്ലെന്ന് നടി തമന്ന. സിനിമയിലും ആരാധകര്‍ക്കിടയിലും വലിയ ജനപ്രീതി ഉണ്ടെങ്കിലും അവര്‍ അനുഭവിക്കുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും ആര്‍ക്കും അറിയില്ലെന്നും തമന്ന പറയുന്നു. ‘സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായി. ഈ കഴിഞ്ഞു പോയ വര്‍ഷവും ഒരു മാറ്റവും ഇല്ലാതെ, എന്നും ഓരോ ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്.

ഷോട്ട് റെഡി ആയാല്‍ ഏതൊരു മാനസികാവസ്ഥയില്‍ ആയാലും നടി അവിടെ കൃത്യ സമയത്ത് ക്യാമറയുടെ മുന്നില്‍ എത്തിയിരിക്കണം. ജീവിതത്തില്‍ എത്ര വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലാണെങ്കിലും അതൊന്നും പുറത്തു കാണിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല’.-തമന്ന പറഞ്ഞു.

thamanna

‘നടിയായാല്‍ കൈ നിറയെ കാശ് കിട്ടുണ്ടല്ലോ എന്നാണ് എല്ലാവരുടെയും മറുചോദ്യം. ഇത്രയും കഠിനമായ ലൈറ്റിന്റെ മുന്നില്‍ രാവും പകലും നിന്നിട്ടാണ് ഈ പൈസ ഉണ്ടാകുന്നത്. മറ്റുള്ളവരെപ്പോലെ ഞങ്ങളെയും അംഗീകരിക്കണം എന്നൊരൊറ്റ ആഗ്രഹമേ ഞാന്‍ പറയുന്നൊള്ളൂ’.

‘സാധാരണ പെണ്‍കുട്ടികള്‍ സ്വതന്ത്രമായി നടന്നു പോകുന്നതു കാണുമ്ബോള്‍ വളരെ അസൂയ തോന്നാറുണ്ട്. എല്ലാ പെണ്‍കുട്ടികളെയും പോലെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ കഴിയാറില്ല. സിനമയിലെ റോളിന് വേണ്ടി ശരീരം ആകര്‍ഷണീയമാക്കാന്‍ കഠിനായ വ്യായാമത്തിലും ഏര്‍പെടേണ്ടി വരുന്നു.പല ഭാഷകളിലും മാറി മാറി അഭിനയിക്കേണ്ടി വരുമ്ബോള്‍ സ്വന്ത കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ല’.-തമന്ന കൂട്ടി ചേര്‍ത്തു.