
നിര്‍മ്മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനാല്‍ മലയാള സിനിമകള്‍ നഷ്ടമായെന്നും ചാര്‍മിള തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ കാലത്തും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ചാര്‍മിള.
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. മൂന്ന് യുവ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ചാര്‍മിള ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൊറോണ സമയത്തിന് മുമ്പ് ഒരു അമ്മ വേഷം അഭിനയിക്കാനായി കോഴിക്കോട് പോയിരുന്നുവെന്നും മൂന്ന് ചെറുപ്പക്കാരായിരുന്നു നിര്‍മ്മാതാക്കളെന്നും 27-28 ആയിരുന്നു അവരുടെ പ്രായമെന്നും ചെന്നൈയില്‍ വന്നാണ് എന്നെ കണ്ടതെന്നും ചാര്മിള പറയുന്നു.

അവർ കാലില്‍ വീണ് അനുഗ്രഹമൊക്കെ വാങ്ങിയെന്നും ചേച്ചി എന്നൊക്കെയായിരുന്നു വിളിച്ചതെന്നും അവിടെ ചെന്ന് രണ്ട് ദിവസം ബുദ്ധിമുട്ടൊന്നുമല്ലാതെ ഷൂട്ടിംഗ് നടന്നു. മൂന്നാം നാള്‍ തന്റെ അസിസ്റ്റന്റിനെ വിളിച്ചുവെന്നും അമ്പതിനായിരം രൂപ കൊടുത്തിട്ട് നീ പോയി സിനിമ കണ്ടിട്ട് വാ എന്ന് അവരോട് പറഞ്ഞുവെന്നും എനിക്ക് അപ്പോള്‍ പെയ്‌മെന്റ് ബാക്കിയുണ്ട് എന്നും ചാര്‍മിള പറയുന്നു. അസിസ്റ്റന്റ് എന്നോട് കാര്യം പറഞ്ഞു.
ഉടനെ തന്നെ അത് സിനിമയുടെ നിർമ്മാതാക്കളോട് ഞാൻ ചോദിച്ചു . അവർ അസിസ്റ്റന്റിനെയും കൂട്ടി മുറിയിലേക്ക് വരാന്‍ പറഞ്ഞു, എന്താണ് സാര്‍, എന്റെ അഭിനയത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എനിക്ക് പ്രതിഫലം ബാക്കിയുണ്ട്, പക്ഷെ എന്റെ അസിസ്റ്റന്റിന് അമ്പതിനായിരം കൊടുത്തല്ലോ എന്ന് അവരോട് താൻ ചോദിച്ചുവെന്നും ചാര്മിള പറയുന്നു.
തങ്ങള്‍ മൂന്ന് പേരും നിര്‍മ്മാതാക്കളാണ്. മൂന്നില്‍ ആര് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാമെന്നും ആരുടെ കൂടെ വേണമെങ്കിലും പോകാം എന്ന് അവര്‍ പറഞ്ഞുവെന്നും ചാര്മിള പറയുന്നു. നിങ്ങള്‍ മൂന്ന് പേരും സുന്ദരന്മാരാണല്ലോ കാമുകിമാരെ നോക്കിക്കൂടെ എന്ന് താൻ ചോദിച്ചുവെന്നും അതല്ല, ചെറുപ്പം മുതലേയുള്ള ക്രഷ് ആണെന്ന് അവര്‍ മറുപടി പറഞ്ഞുവെന്നും നാളെ രാവിലെ ഷൂട്ടിംഗ് നടക്കണോയെന്ന് താൻ അവരോട് ചോദിച്ചുവെന്നും ഇങ്ങനെ ശല്യപ്പെടുത്തിയാല്‍ താന്‍ നാളെ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞുവെന്നും അതോടെ ഇറങ്ങുപോകാനായിരുന്നു അവരുടെ മറുപടിയെന്നും ചാര്മിള പറയുന്നു.
എന്നാല്‍ ഞാന്‍ വര്‍ക്ക് ചെയ്‌തെ ബാക്കി ടീമുകളൊക്കെ നന്നായിരുന്നുവെന്നും എല്ലായിടത്തം ഹോംലി അന്തരീക്ഷമായിരുന്നുവെന്നും പക്ഷെ ഇതുപോലെയുള്ള ചില പ്രശ്‌നക്കാരുണ്ട്. ചിലര്‍ അങ്ങനെയാണെന്ന് കരുതി ഇന്‍ഡസ്ട്രി മൊത്തം പ്രശ്‌നമാണെന്ന് പറയില്ലയെന്നും താന്‍ ജോലി ചെയ്തിടത്തൊക്കെ അവര്‍ എന്നെ പൊന്നു പോലെയാണ് നോക്കിയതെന്നും ചാര്മിള പറയുന്നു.
ഈയ്യടുത്ത് വര്‍ക്ക് ചെയ്തവരൊക്കെ നല്ല പെരുമാറ്റമായിരുന്നുവെന്നും നല്ല സംവിധായകരും ഉണ്ട് എന്നും അത്തരക്കാരെ തിരഞ്ഞെടുത്താണ് താന്‍ വര്‍ക്ക് ചെയ്യുന്നതെന്നും ചിലര്‍ തമിഴ് അറിയില്ലെങ്കിലും തനിക്ക് വേണ്ടി തമിഴില്‍ സംസാരിക്കുമെന്നും അങ്ങനെ നന്നായി പെരുമാറുന്നവരുണ്ട് എന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ തന്നെ പരിഹരിച്ചു തരുമെന്നും ചാര്മിള പറയുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള ആരോപിച്ചിരുന്നു.
ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിള ആരോപണം ഉന്നയിച്ചത്. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചുവെന്നും നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള വെളിപ്പെടുത്തിയിരുന്നു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കിയെന്നും മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു.
എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള വ്യക്തമാക്കിയിരുന്നു.











