ഒരു ചെറിയ വലിയ കഥ! ‘നാരായണീന്റെ മൂന്നാണ്മക്കൾ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു

കുടുംബപശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്

തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് ശരണ്‍ വേണുഗോപാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’.ശരിക്കും പറഞ്ഞാൽ ചിത്രം ഒരു ചെറിയവലിയ കഥയാണ്. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആയത്, കുടുംബപശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറൻ മൂട്, ജോജു ജോർജ്ജ്, അലൻസിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഇതിനിടെ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം കൂടിപുറത്ത്  എത്തിയിരിക്കുകയാണ് . ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ബാല്യകാല ഓര്‍മ്മകളിലേക്ക് ഊളിയിടുന്ന ‘മഴവില്ലഴകില്‍’ എന്ന ഗാനം ആണ് കൂടുതൽ  ശ്രദ്ധ നേടുന്നത്.