കൂട്ടുകാരി അലീനയ്‌ക്കൊപ്പം അവധി ആഘോഷിച്ച് നസ്രിയ; വിഡിയോ വൈറൽ

കൂട്ടുകാരി അലീനയ്‌ക്കൊപ്പം അവധി ആഘോഷിച്ച് നസ്രിയ; വിഡിയോ വൈറൽ

നടി നസ്രിയ നസീമിന്റെ പുതിയ അവധിക്കാല യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമാണ് നസ്രിയ അവധി ആഘോഷിക്കാൻ പോയത്. ഇരുവരുടെയും യാത്രയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

നസ്രിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളായ അലീനയ്‌ക്കൊപ്പം താരം മുൻപും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പുതിയ വിഡിയോയ്ക്ക് താഴെ നിക്കി ഗൽറാണി, ഗൗതമി നായർ, ശ്രിന്ദ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിച്ച തമിഴ് ചിത്രമായ ‘സീൻ’ (Scene) ആണ് താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്. സിനിമയിലെ തിരക്കുകൾക്കിടയിൽ നിന്ന് മാറ്റിവച്ച വിശ്രമവേളയാണ് ഇരുവരും ആഘോഷമാക്കുന്നത്.