
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3. മാർച്ച് 19ന് അതായത് നാളെ തിയേറ്ററുകളിൽ എത്തും. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.25 കോടി രൂപയാണ് ആദ്യദിനം പ്രീ സെയിലിലൂടെ ആട് 3 നേടിയത്.
1.31 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് വിവരം. ഇന്നത്തോടെ മികച്ചൊരു പ്രീ ബുക്കിംഗ് കളക്ഷൻ തന്നെ ചിത്രം നേടുമെന്നാണ് പ്രതീക്ഷ. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സെൻസറിങ് പൂർത്തിയാക്കി ക്ലീൻ “U” സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 47 മിനിറ്റ് ആണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മാണം.











