ആ സിനിമയുടെ പരാചയം എന്നെ തകർത്തിരുന്നു,കുടുംബത്തിന്റെ പിന്തുണയാണ് രക്ഷ ആയത്; ആമിർഖാൻ

അന്ന് എനിക്ക് തോന്നിയിരുന്നു തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന്

സിനിമയുടെ പരാചയങ്ങൾ തന്നെ തർക്കാറുണ്ട്, അതിൽ എന്നെ ഒരുപാട് തകർത്തത് ‘ലാല്‍ സിംഗ് ഛദ്ദ’യുടെ പരാജയം ആയിരുന്നു ആമിര്‍ ഖാൻ പറയുന്നു. അന്ന് എനിക്ക് തോന്നിയിരുന്നു തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന്, പക്ഷെ കുടുംബത്തിന്റെ പിന്തുണയാണ് അന്ന് രക്ഷയായത് നടൻ പറഞ്ഞു. അന്ന് ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നു, അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ചിത്രം ഇഷ്‍ടമാകാതിരുന്നത്, നടൻ പറഞ്ഞു.

ടോം ഹാങ്ങ്കസിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ ആമിറെത്തിയിരുന്നത്.

അതേസമയം ആമിര്‍ ഖാൻ  നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.