
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായിരുന്ന ജയം രവി എന്ന രവി മോഹനും ആർതിയും തമ്മിലുള്ള വേർപിരിയൽ കേവലം നിയമപോരാട്ടത്തിൽ ഒതുങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്.
‘പുരുഷന്മാരാണ് യഥാർഥ ഇരകൾ’എന്ന രവിയുടെ വൈകാരികമായ പ്രതികരണത്തിന് തൊട്ടുപിന്നാലെ, രൂക്ഷമായ ഭാഷയിലുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആർതി രവി വിവാഹമോചനം പൂർത്തിയാകുന്നതിന് മുൻപ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന പുരുഷൻമാരുടെ നടപടിയെയും, രവി മോഹൻ ഉയർത്തുന്ന ‘വിക്ടിം കാർഡിനെയും’ ആർതി പരസ്യമായി ചോദ്യം ചെയ്യുന്നു.
മൗനം വെടിഞ്ഞ് സത്യസന്ധമായ നിലപാടുകൾ ഉയർത്തുന്ന ശബ്ദങ്ങളോട് കടപ്പാടുണ്ടെന്ന് വ്യക്തമാക്കിയ ആർതി, സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചൂണ്ടിക്കാണിച്ചത്.
ഗായികയും ക്ലിനിക്കൽ കൗൺസിലറുമായ കെനീഷ് ഫ്രാൻസിസുമായാണ് ജയം രവിക്ക് വിവാഹേതര ബന്ധം ഉള്ളത് രണ്ടുപേരും കുറച്ച് കാലമായി ഒരുമിച്ചാണ് താമസം. ഒരുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചും ഇരുവരും പൊതുവേദിയിൽ എത്തുന്നത് ചർച്ചയാകുന്നത് പതിവാണ്.











