
കഴിഞ്ഞ ദിവസമാണ് ജയം രവി തന്റെ അപ്രതീക്ഷിതമായ വിവാഹ മോചനത്തിലേക്കുള്ള കാരണം വ്യക്തമാക്കിയത് . ആരതിയുടെ അതിരുകടന്ന സ്വാതന്ത്ര്യം തന്നെ ഒരുപാട് ചൂഷണം ചെയ്തുവെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു .
തനിക്ക് ആരതിയിൽ നിന്നും വേണ്ടത് മോചനമാണെന്നും ജയം രവി തനിക്ക് പരിചയമുള്ള ഒരു അവതാരകനോട് വെളിപ്പെടുത്തിയിരുന്നു . വേർപിരിയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന ജയം രവി ഇതിന് വേണ്ട നടപടികളും സ്വീകരിച്ചു.തനിക്ക് വീട്ടിലേക്ക് കയറാൻ പറ്റുന്നില്ലെന്നും കാറുൾപ്പെടെയുള്ള തന്റെ വസ്തുക്കൾ തിരികെ ലഭിക്കണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആരതിക്കെതിരെ നടൻ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.തന്റെ പേർസണൽ വാട്സാപ്പ് ചാട്ടമുതൽ ബാങ്ക് അക്കൗട് വരെ കൈകാര്യ ചെയ്തിരുന്നത് ഭാര്യയാണെന്നും നടൻ തുറന്ന് പറഞ്ഞിരുന്നു .
എന്നാൽ വിവാഹമോചനം നടൻ ഏകകണ്ഠമായി എടുത്തതാണെന്ന് ആരതിയും വെളിപ്പെടുത്തിയിരുന്നു . അമിതമായ നിയന്ത്രണം, സാമ്പത്തിക കാര്യങ്ങൾ സ്വാതന്ത്ര്യമില്ലായ്മ, എപ്പോഴും സംശയത്തോടെ കാണുക തുടങ്ങി നിരവധി കാരണങ്ങൾ ജയം രവി നിരത്തുന്നുണ്ട്. ഇപ്പോൾ നടന്റെ ഈ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയാണ് ആരതിയും .

‘അവർ തരം താഴുമ്പോൾ നമ്മൾ ഉയരും’ എന്ന ക്യാപ്ഷനോടെയാണ് ആരതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് . “താൻ കുറ്റക്കാരിയോ ദുർബലയോ ആയത് കൊണ്ടല്ല മൗനം പാലിക്കുന്നതെന്ന് ആരതി രവി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾക്കിടെ എന്റെ നിശബ്ദത ദൗർബല്യത്തിന്റെയോ കുറ്റബോധത്തിന്റെയോ സൂചനയല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. സത്യം മറച്ച് വെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുന്നവരോട് പ്രതികരിക്കാതെ മാന്യമായി തുടരാൻ ഞാൻ തീരുമാനിച്ചതാണ്. നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ആരതി പറയുന്നു.
നേരത്തെ വിവാഹ മോചന വാർത്ത പ്രഖ്യാപിച്ചതിലാണ് ഞാൻ ഞെട്ടലുണ്ടെന്ന് പറഞ്ഞത്. എന്നാൽ ഏകപക്ഷീയമായ നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല താനുദ്ദേശിച്ചത്. പരസ്യ പ്രഖ്യാപനം നടത്തിയതിലാണ്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് ആരതി പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ സ്വകാര്യമായ ചർച്ച നടക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് ഇന്ന് വരെയും നിഷേധിക്കപ്പെടുകയാണുണ്ടായത്. വിവാഹത്തിന്റെ പവിത്രതയെ അങ്ങേയറ്റം മാനിക്കുന്നു. ആരുടെയും സൽപ്പേരിനെ ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല.
കുടുംബത്തിന്റെ ക്ഷേമത്തിലാണ് എന്റെ ശ്രദ്ധ. ദൈവ കൃപയിലും ദൈവത്തിന്റെ മാർഗനിർദ്ദേശത്തിലും താൻ വിശ്വസിക്കുന്നെന്നും” ആരതി രവി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നിരുന്നാലും ജയം രവി തുടർനടപടികളുമായി മുന്നോട് പോവുകയാണ് . എന്നാൽ ജയം രവിയുടെ തുറന്നു പറച്ചിലിന് പിന്നാലെ ആരതിക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട് . ജയം രവി സിനിമയിലെ പോലെ യഥാർഥ ജീവിതത്തിലും ഒരു സന്തോഷ് സുബ്രമണ്യം ആയിരുന്നെന്നാണ് ആരാധകരുടെ വാദം .
15 വർഷം നീണ്ട കുടുംബ ബന്ധത്തിന് ശേഷമാണു ഇപ്പോൾ ഇരുവരും വിവാഹമോചനത്തിലേക്ക് കടന്നിരിക്കുന്നത് . ഇരുവർക്കും 2 ആണ്മക്കളും ഉണ്ട് . മക്കൾക്ക് വേണ്ടി പോരാടുമെന്നും ജയം രവിടും ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട് . മക്കളെ സിനിമയിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു .











