
സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിന് പിന്നാലെ ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമാണ് രോമാഞ്ചം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായ സന്തോഷം പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ആവേശത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 37 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രം പെരുന്നാള്‍ – വിഷു റിലീസ് ആയി ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. സൂപ്പര്‍ഹിറ്റി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ വിതരണക്കാരായിരുന്ന എ ആന്‍ഡ് എ ആണ് ചിത്രത്തിന്റെ വിതരണം.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് സമീര്‍ താഹിര്‍ ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കുന്നത്.
#Aavesham censored with #UA certificate. Run Time 2 hrs 37 mins. pic.twitter.com/3c3jZPqqpJ
— Sreedhar Pillai (@sri50) April 4, 2024











