
സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറം തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ മരണം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സൈബര്‍ ആക്രമണങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്, ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ഗായികയായ അഭിരാമി സുരേഷ്.തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ ഈ പ്രതികരണം, സൈബര്‍ ബുള്ളി൦ഗിനു ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണന് വെടിഞ്ഞു. എന്താല്ലേ? നേരമ്പോക്കിനും, ഫ്രസ്റ്റേഷന്‍സ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫര്‍ട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാന്‍, വേട്ടയാടാതിരിക്കാന്‍

പലരേയും പല കമന്റ്സ് കഴുകന്മാര് കൊത്തിപ്പറിക്കുമ്പോള്‍ പുച്ഛം മാത്രം ആണ് തോന്നാറ്, കഷ്ടപെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും അവരുടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോള്‍, നിങ്ങള്‍ മാത്രം ആണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള പക്വത എങ്കിലും ചിലര്‍ കാണിച്ചിരുന്നുവെങ്കില്‍ എന്ന് എപ്പോളും തോന്നാറുണ്ട്. എന്തായാലും, ഈ പറഞ്ഞ കഴുകന്മാര്ക്കും മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കുമൊക്കെ നല്ലത് തന്നെ വരട്ടെ.

കഴുകന്മാര് കൊത്തിപ്പറിച്ച സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞ ആ മോള്‍ക്ക്, എന്റെ ആദരാഞ്ജലികള്‍. കാരണം എനിക്കുമുണ്ട്, സഹോദരിമാര്‍. എന്ന് പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്,അഭിരാമിയുടെ ഈ പോസ്റ്റിനു താഴെ നിരവധി ആളുകൾ അനുകൂലിച്ചു കൊണ്ട് കമന്റ് ചെയ്യുന്നുണ്ട്. അഭിരാമിയും അഭിരാമിയുടെ സഹോദറിയും ഗായികയുമായ അമൃത സുരേഷും നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തികളാണ് .അതേസമയം പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെൺകുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. കടുത്ത സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം











