
മലയാളിപ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ് താര കുടുംബം. ദിയക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്റെ തിരക്കിലാണ് സിന്ധു കൃഷ്ണ. ഇതേക്കുറിച്ച് തന്റെ പുതിയ വീഡിയോയിൽ ദിയ കൃഷ്ണ സംസാരിക്കുന്നുണ്ട്. ദിയയുടെ ഫ്ലാറ്റ് ഞാൻ എന്തിനാണ് ക്ലീൻ ചെയ്യാൻ പോയത്, ഇടയ്ക്കിടക്ക് എന്തിനാണ് ദിയ ഡ്രിപ്പിടാൻ പോകുന്നതെന്ന് എല്ലാവർക്കും മനസിലായി കാണുമല്ലോ സിന്ധു കൃഷ്ണ പറയുന്നു.

നമ്മുടെയെല്ലാം റിയാക്ഷൻ വീഡിയോ ചെയ്യണം എന്ന് ദിയ പറയുന്നുണ്ട്. അതിനാൽ ആ അനുഭവമൊന്നും ഞാൻ എന്റെ വീഡിയോയിൽ പങ്കുവെക്കുന്നില്ല. മിക്കപ്പോഴും അവൾ ഇവിടെ തന്നെയാണ്. വൊമിറ്റിംഗ് ഉണ്ട്. ഇത്രയും അംഗങ്ങളുള്ള വീട്ടിൽ നിൽക്കാൻ ഓസി വളരെ ലക്കിയാണ്. ഛർദ്ദിക്കുമ്പോൾ കൂടെ പോയി സഹായിക്കാൻ എപ്പോഴും ആരെങ്കിലുമുണ്ടാകും, മിക്കപ്പോഴും ഞാനായിരിക്കും ഓടുന്നത്. അല്ലെങ്കിൽ അമ്മുവോ, ഇഷാനിയോ ഹൻസുവോ, അപ്പച്ചിയോ പോകും. ഞാൻ ബാക്ക് തടവുമ്പോൾ അടുത്തയാളെ വിളിച്ച് ഓടി വാ, ദിയയുടെ നെഞ്ച് പ്രസ് ചെയ്യണമെന്ന് വിളിച്ചുപറയും സിന്ധു കൃഷ്ണ പറയുന്നു.
ഇപ്പോൾ ഭേദമുണ്ട്. ഓഫീസിലേക്കൊന്നും അധികം പോകുന്നില്ല.ദിയക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ വെച്ച് ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ദിയ (ഓസി)യുടെ കൊതി അനുസരിച്ചായിരിക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക. രാത്രി ദോശ കഴിച്ച് കൊണ്ടിരിക്കുകയാണ്. ഓസിക്ക് പറയുമ്പോൾ തന്നെ ചൂടായി കിട്ടണമെന്നും ,താൻ ഗർഭിണിയായ സമയത്ത് ഒരുപാട് വൊമിറ്റിംഗുണ്ടായിരുന്നെന്നും സിന്ധു പറയുന്നു. പുറത്തെ മണം അവൾക്കിഷ്ടപ്പെടുന്നില്ല. ഓസിയുടെ ഫ്ലാറ്റിന്റെ മണം ഇഷ്ടപ്പെടുന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.അവൾ ശരിക്കും ഭാഗ്യവതിയാണ് എന്നും സിന്ധു കൃഷ്ണ പറയുന്നു.












