നായകൻ അല്ലു അർജുന്റെ ഇടക്കാല ജാമ്യത്തിന് അനുമതി

Actor Allu Arjun Bail

പുഷ്പ 2 സിനിമയുടെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുന്റെ ഇടക്കാല ജാമ്യത്തിന് അനുമതി .പുഷ്പ 2 ചിത്രത്തിൻറെ റിലീസ്നെ തുടർന്ന് ഉണ്ടായ അനിയന്ത്രിതമായ തിരക്കിൽ പെട്ടാണ് യുവതിക്ക് മരണം സംഭവിച്ചത് . കോടതി ഉത്തരവിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് നിർദ്ദേശമുണ്ട്.

സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. ചഞ്ചൽ​ഗുഡ പൊലീസ് സ്റ്റേഷനിൽ ഉളള അല്ലു അർജുൻ ഉടൻ തന്നെ പുറത്തിറങ്ങും. ജയിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലു അർജുനെ സ്വീകരിക്കാൻ ആരാധകരുടെ വൻതിരക്കാണ് സ്റ്റേഷന് പുറത്തുള്ളത്.

ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിയേറ്റർ മാനേജ്മെന്റിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട് .എന്നാൽ അല്ലു അർജുൻ സ്ഥലത്ത് എത്തുന്ന വിവരം മുൻപേ തന്നെ അറിയിച്ചിരുന്നില്ല എന്നാണ് തിയേറ്റർ മാനേജ്‌മന്റ് പറയുന്നത് .അതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച്ച സംഭവിച്ചത് എന്നും അവകാശപ്പെടുന്നു .എന്നാൽ താരങ്ങളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തിയറ്ററില്‍ എത്തുമെന്ന് കാണിച്ച് ഡിസംബര്‍ രണ്ടിനാണ് അപേക്ഷ നല്‍കിയത്.