
നടന്‍ ബാല വ്യക്തി ജീവിതത്തിൽ നിരന്തരം വിവാദ നായകനായി മാറി കൊണ്ടിരിക്കുകയാണ്. പുതിയ വാർത്ത എന്തെന്നാൽ ബാല നാലാമതും വിവാഹത്തിനൊരുങ്ങുന്നു എന്നതാണ്.
ഈയൊരു വാർത്ത മാധ്യമ സൃഷ്ടി അല്ല. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ബാല തന്നെയാണ് തന്റെ നാലാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അതേസമയം ബാലയുടെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ് ഈ കഴിഞ്ഞ ആഴ്ച ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണമായി രംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് ബാലയെ പോലീസ് അറസ്റ് ചെയ്യുന്ന സാഹചര്യം അവരെ ഉണ്ടായി.
അമൃത സുരേഷിന് മുന്‍പ് മകളും പിതാവിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ബാലയെക്കുറിച്ചുള്ള നിരവധി കഥകളും പുറത്തു വന്നു. അതിലൊന്ന് അമൃത സുരേഷിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് നടന്‍ ബാല വിവാഹിതനായിരുന്നു എന്നതാണ്. ചന്ദന സദാശിവ എന്ന ഒരു കന്നഡക്കാരി പെൺകുട്ടിയെയാണ് ബാല വിവാഹം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ പക്ഷെ ഇതൊക്കെ ബാല ഒളിച്ച് വെച്ചാണ് അമൃത സുരേഷിനെ പ്രണയിക്കുന്നത്. മാത്രമല്ല എൻഗേജ്മെന്റ് കഴിഞ്ഞതിന് ശേഷമാണു അമൃത സുരേഷ് ബാല നേരത്ത വിവാഹം കഴിച്ചതാണ് എന്നറിയുന്നത് . എന്നിട്ടും ബാലയോടുള്ള ഇഷ്‌ടം കൊണ്ട് അമൃത സുരേഷ് വിവാഹത്തിൽ നിന്നും പിൻവാങ്ങിയില്ല . ബാലയെ തന്നെ വിവാഹം കഴിച്ചു അതിൽ ഒരു കുഞ്ഞും ജനിച്ചു. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തിക.
മകൾ ജനിച്ച് കുറച്ച് വർഷം കഴിഞ്ഞ് ഇരുവരും വിവാഹമോചിതരായി . അമൃത സുരേഷുമായി വിവാഹ ബന്ധം പിരിഞ്ഞ ബാല പിന്നീട് മൂന്നാമതായി വിവാഹം കഴിക്കുന്നത് ഡോക്ടര്‍ കൂടിയായ എലിസബത്തിനെയാണ്. എന്നാൽ എലിസബത്തും ഇപ്പോൾ ബാലയുടെ കൂടെയില്ല.
ഇപ്പോഴിതാ താന്‍ ഇനിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബാല. നിയമപരമായി താന്‍ ഉടനെ വിവാഹിതനാവുമെന്നും തന്റെ 250 കോടിയുടെ സ്വത്ത് ആര്‍ക്ക് കൊടുക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും നടന്‍ പറയുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ബാല. വിവാഹം മാത്രമല്ല ആ ബന്ധത്തില്‍ കുഞ്ഞുങ്ങളും വേണമെന്നാണ് ആഗ്രഹമെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് നടന്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ നടന്റെഈയൊരു തുറന്നു പറച്ചില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ബാലയുടെ ഈയൊരു വീഡിയോയുടെ താഴെ ബാലയെ പരിഹസിച്ച് കൊണ്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ രണ്ടാമത്തെ ഭാര്യയും പോയോ? എന്നാണ് ചിലരുടെ ചോദ്യം. എലിസബത്തുമായി വിവാഹിതനായ ശേഷം നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബാല പിന്നീട് എലിസബത്ത് നല്ല കുട്ടിയാണെന്നും ഇപ്പോള്‍ തന്റെ കൂടെ ഇല്ലെന്നും പറഞ്ഞിരുന്നു.
‘വിവാഹം കഴിഞ്ഞതും 250 കോടി കൊടുത്തേക്കല്ലെ, ഇനിയും എത്ര വിവാഹം കഴിക്കാനുള്ളതാണ്. മൂന്ന് വിവാഹം കഴിച്ചു. മൂന്ന് പേരും ഇട്ടിട്ട് പോയി. ഏറ്റവും കൂടുതല്‍ കാലം ഇവനെ സഹിച്ചത് അമൃതയാണ്. നിനക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് ബാലാ. ഇവനെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു അയക്കണം പെര്‍മനന്റ് ആയി. എന്തൊരു ശല്യമാണ്, സ്വഭാവം നന്നാവാതെ എത്ര വിവാഹം കഴിച്ചിട്ടും കാര്യമില്ല.
ഇയാളുടെ വിചാരം ഇയാളുടെ സ്വത്തു കിട്ടാതെ അമൃത വിഷമിക്കും എന്നാണ്, ആളുകളെ കാശ് കൊണ്ട് അളക്കുന്ന വിഡ്ഢി, അമൃതയോടു പകരം വീട്ടാന്‍ വേറൊരു കൊച്ചിന്റെ ജന്മം തുലച്ചു. പാവം ആ ഡോക്ടര്‍ എലിസബത്തു അവര് എത്ര സ്‌നേഹം ഉള്ളവര്‍ ആയിരുന്നു. എന്നിട്ട് ഇനിയും കല്യാണമോ? അതും ഡിവോഴ്‌സ് ആകും 100% ഉറപ്പാണ്.
കേരളത്തില്‍ വന്നു ഞങ്ങളുടെ പെണ്‍കുട്ടിയെ കെട്ടി അവളെ ചെയ്യാന്‍ പറ്റുന്നത് മുഴുവന്‍ ചെയ്തു ഈ തമിഴന്‍.. എന്നിട്ടും ഈ നാറി ഇവിടെ നിന്ന് ഇതുപോലെ വെല്ലു വിളിക്കുന്നുവെങ്കില്‍ ഇവിടുത്തെ ആളുകളെ കൊണ്ട് കൊള്ളില്ല. അതാണ് അവന്റെ ധൈര്യം… എന്നിങ്ങനെ നീളുകയാണ് കമൻ്റുകൾ”.
അതേസമയം ബാല വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ച വിവരം മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പക്ഷെ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് അതാരെന്ന് വ്യക്തമാക്കാൻ നടൻ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാൻ ഒരിക്കലും വരരുത് എന്നും ബാല അഭ്യര്‍ഥിച്ചു. പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറയുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും ബാല പറയുന്നു.











