
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും ഭാര്യയുടേയും വിവാഹത്തെക്കുറിച്ച് പങ്കുവച്ചത്.നടൻ പങ്കുവെച്ച ഈ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നതും. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തും 9.30 നും 10.30 നും ഇടയില്‍. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം” എന്നായിരുന്നു ധര്‍മ്മജന്‍ കുറിച്ചത്

നടന്റെ ഈ രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായി മാറുകയാണ് . പിന്നാലെ താരത്തിന് ആശംസകളുമായി നിരവധിപേര് രംഗത്തു ത്തി.കമന്റില്‍ തമാശയും ,ട്രോളുമൊക്കെ കടന്നു വന്നിരുന്നു. ക്ഷേത്രത്തില്‍ വച്ച് ലളിതമായായിരുന്നു താലിക്കെട്ട്. മാത്രമല്ല മക്കളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുള്ളു. ധര്‍മജനും അനൂജയും പ്രണയിച്ച് വിവാഹിതരായവരാണ്.

ഇരുവരും ഒന്നിച്ചു ജീവിച്ചിട്ട് ഇത്രയും കാലമായെങ്കിലും ഇപ്പോൾ വിവാഹതിരാകാൻ കാരണമുണ്ടെന്നുമാണ് നടൻ പറയുന്നത്. വിവാഹം ഒരു തവണ കഴിഞ്ഞതാണ്. 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ് തങ്ങള്‍. അന്ന് തന്റെ നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്. അന്ന് രജിസ്‌റ്റ്രേഷനെക്കുറിച്ച് വലിയ ചിന്തയൊന്നുമുണ്ടായിരുന്നില്ലയെന്നും ഇപ്പോള്‍ ഇങ്ങനൊരു തോന്നല്‍ തോന്നി. രണ്ട് പിള്ളേരാണ് ഉള്ളത്. ഒരാള്‍ പത്തിലും മറ്റെയാൾ ഒമ്പതിലുമാണ് പടിക്കുന്നതെന്നും അവരുടെ സാന്നിധ്യത്തില്‍ ഇപ്പോൾ ഒന്നു കൂടി കല്യാണം കഴിച്ചുവെന്നും റെക്കോര്‍ഡിക്കലായി ഒരു രേഖ ആവശ്യമാണ്. പല കാര്യങ്ങള്‍ക്കും ചെല്ലുമ്പോള്‍ അതൊരു പ്രശ്‌നമായി വന്നിരുന്നുവേന്നും അതും കൂടിയാണ്കാരണമെന്നും നടൻ പറയുന്നു. തങ്ങളുടെ ഭാവിയ്ക്കും സുരക്ഷിതത്വത്തിനും കൂടി വേണ്ടി ചെയ്തതാണ്.











