
രഹസ്യ വിവാഹം കഴിച്ചെന്ന പ്രചാരണത്തോട് പ്രതികരിച്ച് തമിഴ് താരങ്ങളായ ജയ്യും പ്രഗ്യ നാഗ്രയും. ദൈവാനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു എന്നുള്ള ജയ്യും പ്രഗ്യ നാഗ്രയുടെയും ഇൻസ്റ്റ സ്റ്റോറിയാണ് ഇത്തരം ഒരു വാർത്ത പ്രചരിക്കാൻ കാരണം. നെറ്റിയിൽ സിന്ദൂരവും താലിയും അണിഞ്ഞ് ജയ്ക്കൊപ്പം ഇരിക്കുന്ന പ്രഗ്യയെയും ചിത്രത്തിൽ കാണാനാകും.
ഇരുവടെയും കൈയിൽ പാസ്പോർട്ടും ഫ്ളൈറ്റ് ടിക്കറ്റും ഉണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന രീതിയിൽ വാർത്തകൾ വന്നത്. തുടർന്ന് പ്രതികരണവുമായി ജയ്യും പ്രഗ്യയെ എത്തുകയായിരുന്നു. താൻ നയന്റീസ് കിഡ് ആയ സിംഗിൾ ആണ് എന്ന് ജയ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കാണാൻ എത്തിയപ്പോൾ പകർത്തിയ ചിത്രം എന്നാണ് പ്രഗ്യയുടെ പോസ്റ്റ്. താൻ ഇപ്പോഴും അവിവാഹിതയാണെന്നും പ്രഗ്യ കുറിച്ചു.











