നടി നിക്കി ഗല്‍റാണി തമിഴ്‌നടനുമായി പ്രണയത്തില്‍ ; വിവാഹം ഉടന്‍

നടി നിക്കി ഗല്‍റാണി തമിഴ്‌നടനുമായി പ്രണയത്തില്‍ ; വിവാഹം ഉടന്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. ക്രിക്കറ്റ് ഇതിവൃത്തമായി വന്ന നിവിന്‍ പോളി ചിത്രം 1983 ലൂടെയാണ് നിക്കി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.

ചിത്രത്തില്‍ മികച്ച പുതുമുഖ നടിയ്ക്കുളള ഫിലിഗഫെയര്‍ പുരസ്‌കാരം താരം നേടിയിരുന്നു. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദേ്ഖയമായ വേഷങ്ങള്‍ ചെയ്തു.

ഇതരഭാഷകളില്‍ നിന്ന് മലയാളത്തില്‍ സജീവമായ അപൂര്‍വം നടിമാരില്‍ ഒരാള്‍ കൂടിയാണ് നിക്കി. നടി ഉടന്‍ വിവാഹിതയാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

തമിഴ് യുവനടന്‍ ആദിയുമായി നിക്കി പ്രണയത്തിലാണന്ന് വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ നിശ്ചയം നടന്നുവെന്നും ചടങ്ങുകള്‍ വൈകാതെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.