ഐഎഫ്എഫ്കെ 2024 ;ഇരുപത്തിയൊൻപതാം ചലച്ചിത്ര മേള വൻ വിജയം എന്ന് നടൻ പ്രേംകുമാർ

Premkumar about iffk

ഐഎഫ്എഫ്കെ 2024 മികച്ച അഭിപ്രായമാണ് നേടുന്നത്. മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആയാലും, സംഘാടനത്തിലായാലും പരാതികള്‍ കുറച്ച് മേള മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. മേളയിലെ ചിത്രങ്ങളുടെ നിലവാരം സംബന്ധിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് ആരെങ്കിലും ഒരാളുടെ ഒറ്റയ്ക്ക് നടത്തുന്ന ശ്രമം അല്ല. ഐഎഫ്എഫ്കെ ലോക മേളയായി ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വലിയ സംഘം തന്നെയുണ്ട്. സര്‍ക്കാറിന്‍റെ മുഖ്യമന്ത്രിയുടെയും സംസ്കാരിക വകുപ്പ് മന്ത്രിയുടെയും അടക്കം മേല്‍നോട്ടം ഇതിനുണ്ട്. സര്‍ക്കാറിന്‍റെ സംസ്കാരിക നയത്തിന്‍റെ കൂടി പ്രതിഫലനമാണിത്. സംസ്കാരിക മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

അത് പോലെ തന്നെ ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് അടക്കം 29 വര്‍ഷത്തോളമായി ഈ മേള നടത്തിപ്പുമായി ബന്ധപ്പെട്ട ചലച്ചിത്ര അക്കാദമിക്ക് ഒരു ടീം തന്നെയുണ്ട്. അവരുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. ഒരു ഡയറക്ടര്‍മാരെയും ഫിനാന്‍സ് അടക്കം എല്ലാം വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ചലച്ചിത്ര മേളയുടെ വിജയം .ഒറ്റപ്പെട്ട പ്രദർശനത്തിലും ഐഎഫ്എഫ്കെ യിലെ സിനിമ പ്രദർശനം വളരെ അധികം സ്വീകാര്യതയാണ് നേടിയത് .മികച്ച പ്രതികരണങ്ങളും ചലച്ചിത്രമേളയെ അപൂർവമാക്കി മാറ്റി .

ഇത്തവണ വലിയ താര സാന്നിധ്യങ്ങളിലേക്ക് ഈ മേള വലുതായി കടന്നിട്ടില്ല. ഇവിടെ സിനിമയാണ് താരം. നമ്മൾ അവതരിപ്പിക്കുന്ന നല്ല സിനിമകൾ, പുരസ്കാരങ്ങളുടെ സുതാര്യത, ജൂറി… ഇതെല്ലാമാണ് ഇത്തവണത്തെ പ്രത്യേകത. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും, സാമ്പത്തിക പരാധീനതകളുടെ ഇടയ്ക്കുമാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഗോവയിലെയൊക്കെ ഫിലിം ഫെസ്റ്റിവൽ നടത്തുന്നതിന്റെ ബഡ്ജറ്റ് ഇല്ല നമുക്ക്.എങ്കിൽ പോലും ഇവിടെ നമ്മൾ അവതരിപ്പിക്കുന്ന സിനിമകളെ കുറിച്ചും പുരസ്കാരങ്ങളെ കുറിച്ചുമെല്ലാം വലിയ അഭിപ്രായം വന്നിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്,നിസ്സാരമായി കാണാൻ കഴിയില്ല. അഭിമാനർഹമാണ്.

ഒരുപാട് ആലോചിച്ചാണ് 70,30 എന്നീ വിഭാഗങ്ങളിലാക്കി റിസർവേഷൻ ഫിക്സ് ചെയ്തത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നവരുണ്ട്. പിന്നെ ഇതൊരു മേളയാണ്, പരാതികൾ സ്വാഭാവികം. പക്ഷേ സീനിയർ സിറ്റിസൺസിന് അർഹിക്കുന്ന പരിഗണന ഈ മേളം നൽകും. കാരണം എല്ലാവരും നാളെ സീനിയർ സിറ്റിസൺസ് ആകേണ്ടവരാണ്. അതോടൊപ്പം ഭിന്നശേഷിക്കാർക്കും അർഹിക്കുന്ന പരിഗണന ഈ മേള നൽകും. അവർക്ക് വേണ്ട ആവശ്യങ്ങളെല്ലാം നിറവേറ്റി, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ മേള ഇപ്പോൾ പോകുന്നത്.