കോമഡി താരമായി സിനിമാലോകത്തേക്ക് എത്തി ഇപ്പോൾ നായകനായി പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് തമിഴ് താരം സൂരി. ആരാധകരെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന സൂരിയുടെ ഒരു പുത്തൻ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

തന്റെ ആരാധകന്റെ അമ്മയുടെ രോഗവിവരം അന്വഷിച്ച് എത്തിയ സൂരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോഗവിവരം അറിയാനിടയായ സൂരി അവരെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരൈ ഭാഗ്യനാഥപുരത്താണ് ഈ കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ആഡംബരങ്ങളൊന്നും ഇല്ലാതെ ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്.
#WATCH | ஆட்டோவில் சென்று தனது ரசிகரின் தாயாரின் உடல்நலம் குறித்து விசாரித்த நடிகர் சூரி!#SunNews | #Soori | #Madurai pic.twitter.com/rXOS9uHICt
— Sun News (@sunnewstamil) May 31, 2023
കയ്യിൽ പഴവർഗങ്ങളും സൂരി കരുതിയിരുന്നു. ആരാധകനും കുടുംബത്തിനുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സൂരി തിരികെ പോയത്. അതും വന്ന അതേ ഓട്ടോയിൽ തന്നെ. വിടുതലൈ എന്ന ചിത്രത്തിലാണ് സൂരി നായകനായി എത്തിയത്. മികച്ച പ്രകടനം തന്നെയാണ് താരം ചെയ്തത്രത്തിൽ കാഴ്ചവെച്ചത്. താരത്തിന്റെ പുത്തൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.











