
നടൻ ടി പി മാധവൻ അന്തരിച്ചു; കൊല്ലത്തെ ഒരു സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തരിച്ചത്. കുടൽ സംബന്ധമായ അസുഖത്ത് തുടർന്ന് താരത്ത് കുറച്ചു നാളുകൾക്ക് മുൻപേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു ആദ്യം നടനെ ആശുപത്രിയിൽ എത്തിച്ചത്, കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് നടന്റെ നില വഷളായിരുന്നു, നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു താരം ഇടക്ക് ചില സീരിയലുകളിലും അഭിനയിച്ചിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായി തുടരുകയായിരുന്നു അദ്ദേഹം. നീണ്ട നാളുകൾക്ക് മുൻപ് ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് നടൻ എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

അദ്ദേഹം ഗാന്ധിഭവനിൽ വിശ്രമജീവിതം നയിക്കുന്നതിനിടയിൽ ചില സീരിയലുകളിലും അഭിനയിച്ചിരുന്നു, എന്നാൽ ഒരിടക്ക് അദേഹത്തിന് മറവി രോഗം പിടിപെട്ടു, സിനിമ രംഗത്തേക്ക് അദ്ദേഹം എത്തപെട്ടത് നടൻ മധുവിന്റെ ഇടപെടലിലാണ്. തിരുവനന്തപുരം വഴുതക്കാടാണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലം.












