
ബോളിവുഡ് താരം ഐശ്വര്യ റായ്‌യുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ഐശ്വര്യ കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം അപകടത്തിൽപ്പെട്ടെന്ന വാർത്ത തള്ളി, നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. ഐശ്വര്യ സുഖമായിരിക്കുന്നുവെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുംബൈയിലെ ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം നടിയുടെ കാറിൽ ബെസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അപകടത്തിനു പിന്നാലെ, നടിയുടെ ബൗൺസർമാരിലൊരാൾ ബസ് ഡ്രൈവറെ മർദിച്ചു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് കാരണമായി.
കാറില്‍ ബസ് ഇടിച്ചതിനു പിന്നാലെ ബംഗ്ലാവിൽനിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.എന്നാൽ അതിനുശേഷം കാര്‍ പോകുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. അപകടത്തിന് പിന്നാലെ, നടിയുടെ ബൗണ്‍സര്‍മാരിലൊരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ജീവനക്കാര്‍ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തി. ഇതോടെ ബസ് ഡ്രൈവര്‍ പ്രശ്‌നം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.












