
മലയാളത്തിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയാണ് അഞ്ജലി നായർ, ഇപ്പോൾ താരം ഒരു തമിഴ് സിനിമയുടെ സെറ്റിൽ നടന്ന ദുരനുഭവത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതും അയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായിരുന്നു അഞ്ജലി വെളിപ്പെടുത്തിയത്. ഉന്നയേ കാതലിപ്പേന്‍ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോള്‍ തന്നെ അയാള്‍ വിവാഹാഭ്യര്‍ഥന നടത്തി. നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളില്‍ വന്നു ശല്യപ്പെടുത്താന്‍ തുടങ്ങി നടി പറയുന്നു.

താൻ ഒരിക്കൽ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തന്റെ ബാഗ് എടുത്തു കൊണ്ടുപോയി. പിന്നാലെ ചെന്നപ്പോള്‍ വാതിലില്‍ നിന്നു അയാൾ തള്ളിയിടാന്‍ നോക്കി. പിന്നീട് ഒരു ദിവസം അയാളുടെ സഹോദരി വിളിച്ചു, അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്ന് കാണണം, വീട്ടിലേക്കു വരാമോ? അയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും പറഞ്ഞു. സിനിമാ ലൊക്കേഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണ് ഞാൻ വീട്ടില്‍ ചെന്നത്.
അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയതും, ആരോ പുറത്തു നിന്നും വാതില്‍ പൂട്ടി, അകത്ത് അയാള്‍ മാത്രം.ഞാൻ ആകെ പേടിച്ചു. കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടിച്ചു. അയാള്‍ പറയുന്ന വാചകങ്ങള്‍ ചേര്‍ത്ത് പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണ് പുറത്തു വന്നത്. പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആ തെളിവുകള്‍ വച്ച് കേസ് കൊടുത്തു. പ്രേമലേഖനമൊക്കെ തെളിവായി വക്കീല്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു , ഇത്ര വൃത്തികെട്ട കയ്യക്ഷരത്തില്‍, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? അങ്ങനെ കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല അഞ്ജലി പറഞ്ഞു.












