മലയാളത്തിന്റെ പ്രിയതാരമാണ് മന്യ. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരമാണെങ്കിലും മന്യ സോഷ്യലിടത്ത് സജീവമാണ്. വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വനിതാ ദിന പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. അമ്മയുടെ ആരോഗ്യസ്ഥിതിയാണ് താരം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ അമ്മയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായെന്നാണ് മന്യ പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നും അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം വിവരം അറിയിച്ചത്. അമ്മ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. അമ്മയ്ക്ക് നല്ല രീതിയില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

അമ്മയുടെ രണ്ടു കിഡ്‌നിയും തകരാറില്‍ ആയിരുന്നു. ഡയബറ്റീസ് ബാധിച്ചാണ് അമ്മയുടെ വൃക്കകള്‍ തകരാറിലായത്. ഒരുപാടു പ്രയാസപ്പെട്ട് അമ്മയുടെ കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞു. അധിക ദിവസം ആയിട്ടില്ല. എന്തായാലും ഇപ്പോള്‍ അമ്മക്ക് മകളെന്ന രീതിയില്‍ മികച്ച പരിചരണവും മികച്ച ജീവിതവും നല്‍കാന്‍ കഴിയുന്നതില്‍ ദൈവത്തോട് താരം നന്ദിയും പറഞ്ഞു.
നമ്മുടേയും വീട്ടുകാരുടേയും കാര്യങ്ങള്‍ നോക്കാവുന്ന തരത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ കൈവരിക്കണം. ആരെയും ആശ്രയിക്കാതെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ താന്‍ തന്റെ മകളേയും പഠിപ്പിക്കും. വിദ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരെ എന്തുമാവട്ടെ നിങ്ങളുടേതായ രീതിയില്‍ കഴിവ് തെളിയിക്കൂ എന്നാണ് മന്യ കുറിച്ചത്.
View this post on Instagram











