
പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരമാണ് മൈഥിലി . വളരെ കുറച്ചു നാളുകൊണ്ട് സിനിമയിൽ തന്റേതായൊരിടം നേടിയ നടികൂടിയാണ് മൈഥിലി . എന്നാൽ പ്രശസ്തിയോടൊപ്പം തന്നെ സൈബർ ആക്രമണങ്ങളും തരാം നേരിട്ടിട്ടുണ്ട് . ഇപ്പോൾ നടിയുടെ ആദ്യ ചിത്രമായ പാലേരിമാണിക്യം കഴിഞ്ഞ ദിവസമാണ് റീറിലീസ് ചെയ്തത് . ചിത്രത്തെ കുറിച്ചും തന്റെ സിനിമ അനുഭവങ്ങളെക്കുറിച്ചും പറയുകയാണ് നടി .
വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങിന് ഇരയായ വ്യക്തിയാണ് താനെന്നും ആ സമയത്തൊന്നും തന്റെ കൂടെ ആരും നിന്നിട്ടില്ലെന്നും പറയുകയാണ് നടി മൈഥിലി. ഒരു യൂട്യൂബ് ചാനലിന് ല്കിയ അഭിമുഖത്തിലാണ് മൈഥിലി ഇക്കാര്യം വ്യക്തമാക്കുന്നത്. എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് ആക്രമണമായിരുന്നുവെന്നും ഇത്തരത്തില്‍ പറയുന്നവരൊക്കെ എനിക്കൊരു കുടുംബമുണ്ടെന്ന് ആലോചിച്ചുണ്ടോ?യെന്നും മൈഥിലി ചോദിക്കുന്നു.

അന്നും ഇന്നും കൂടെ ആരും കൂടെ നിന്നിട്ടില്ല. ഇപ്പോഴും തനിച്ചാണ് ഞാന്‍ പോരാടുന്നത്. എന്റെ വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട് എന്നും ആരാണ് ശരിക്കുള്ള പ്രതികള്‍ എന്നാണ് എനിക്ക് മനസ്സിലാകാത്തതെന്നും മൈഥിലി പറയുന്നു. നമ്മള് ആരെയൊക്കെ പ്രതികൂട്ടില്‍ നിർത്തും. സോഷ്യല്‍ മീഡിയ ഒരു വശത്ത്. ഏത് കാലം മുതലാണ് ഞാന്‍ വേട്ടയാടപ്പെട്ടതെന്നും അതിനെയെല്ലാം ഞാന്‍ ഓവർകം ചെയ്തുവെന്നും എന്തൊക്കെ ട്രോമ വന്നാലും നമ്മള് അതിനെ മറികടന്നേ പറ്റൂ. മറ്റാർക്കും അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലയെന്നും നമുക്ക് മുന്നോട്ടാണ് പേകേണ്ടത്. തിരിഞ്ഞ് നോക്കിയിട്ടില്ലാലോ പോകേണ്ടതെന്നും അങ്ങനെ പോയാല്‍ തലയും കുത്തി വീഴും. അതുകൊണ്ട് തന്നെ ഞാന്‍ തിരിഞ്ഞ് നോക്കുന്നില്ലയെന്നും മൈഥിലി പറയുന്നു. ആളുകള്‍ ഇപ്പോഴും എന്നെ വലിയ രീതിയില്‍ സ്നേഹിക്കുന്നുണ്ട് എന്ന് അറിയുന്നതിലും തിരിച്ച് വരണമെന്ന് അവർ പറയുന്നത് കേള്‍ക്കുമ്പോഴും വലിയ സന്തോഷമുണ്ട്. അതിലൂടെ ലഭിക്കുന്ന ഒരു എനർജിയുണ്ട്. തളർന്ന് നില്ക്കുമ്പോഴെല്ലാം ആ ഒരു എനർജി അവർ എനിക്ക് തന്നിട്ടുണ്ട് എന്നും അവരാണ് ശരിക്കും പറഞ്ഞാലുള്ള എന്റെ പ്രചോദനമെന്നും മൈഥിലി പറയുന്നു.
വേറെ ആരുടെ അടുത്ത് നിന്നുമുള്ള ഒരു പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാ മാധ്യമങ്ങളേയുമുല്ല ഞാന്‍ പറയുന്നത്. അതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറേ ആളുകളുണ്ട്. അവരുടെയൊക്കെ പേരില്‍ എത്രയൊക്കെ കേസുകള്‍ കൊടുക്കാന്‍ സാധിക്കും. ഞാന്‍ തന്നെ ഒരു പത്തിരുപത് കേസുകള്‍ കൊടുത്തിട്ടുണ്ടാകാമെന്നും സൈബർ കേസുകളുടെ കാര്യത്തില്‍ നമ്മുടെ നാട്ടിലെ നിയമങ്ങള്‍ക്ക് പരിമിതികളുണ്ട് എന്നും കേസുകള്‍ വിജയത്തിലേക്ക് എത്തിയിട്ടില്ലെന്ന് പറയാനാവില്ലയെന്നും മൈഥിലി പറയുന്നു.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വിളിച്ചിരുന്നു. എനിക്ക് തന്നെ ഓർമ്മയില്ലാത്ത ഒരു കേസാണ്. കേസില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമെന്ന് വക്കീല്‍ ആവശ്യപ്പെട്ടു. ന്യൂസ് ഇട്ടവർ പറയുന്നതിങ്ങനെ ‘വേറൊന്നും ഞാന്‍ ചെയ്തിട്ടില്ല, മറ്റൊരാള്‍ ഇട്ടത് കോപ്പി പേസ്റ്റ് ചെയ്യുകയാണ് ചെയ്തത്’ എന്നാണ് അവർ പറഞ്ഞതെന്നും ആരാന്റെ അമ്മക്ക് പ്രാന്തായാല് കാണാന്‍ നല്ല ചേലാണ് എന്ന് പറയുന്നത് പോലെയാണ്. നമ്മുടെ കാര്യങ്ങളൊന്നും അവർക്ക് അറിയേണ്ടയെന്നും ഇപ്പുറത്ത് നില്‍ക്കുന്നത് സ്ത്രീയാണ് എന്നുള്ളത് പോലും അവർ നോക്കുന്നില്ല. ആ കേസില്‍ നിന്നും താന്‍ പിന്‍വാങ്ങില്ലെന്ന് ഞാന്‍ വ്യക്തമാക്കിയെന്നും മൈഥിലി പറയുന്നു.
മാത്രമല്ല എനിക്ക് ആരോടും എതിർപ്പില്ല, ഒരു സംഘടനയുമായും എനിക്ക് അഭിപ്രായ വ്യത്യാസമില്ലയെന്നും എന്നാല്‍ വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് 2018 ല്‍ എന്റെ ഒരു കേസിന്റെ കാര്യം വന്നപ്പോള്‍ ഡബ്ല്യൂ സി സി തനിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടു. ആ സംഘടനയില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുണ്ട്. എന്നാല്‍ ആരും എന്നെ വിളിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചിട്ടില്ലയെന്നും അതില്‍ എനിക്ക് ഇപ്പോഴും വിഷമമുണ്ട്. സത്യത്തില്‍ എനിക്ക് ആരുടേയും പിന്തുണ വേണ്ടതില്ലെന്നും മൈഥിലി കൂട്ടിച്ചേർത്തു.
അതേസമയം വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മൈഥിലി. ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരം 2019 വരെയാണ് അഭിനയ രംഗത്ത് സജീവമായിരുന്നത്. ഇതിനിടയില്‍ തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരം നേരിടേണ്ടി വന്നിരുന്നു. ‘പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്’ തുടങ്ങിയവയാണ് മൈഥിലിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകൾ. 2022 ലാണ് മൈഥിലി വിവാഹിതയായത്. ആർക്കിടെക്ടായ സമ്പത്ത് ആണ് മൈഥിലിയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. ഇപ്പോൾ കുടുംബ ജീവിതത്തിനാണ് താരം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് .











