
എയർപോർട്ടിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിൽ തന്റെ കൃത്രിമ കാൽ ഊരി മാറ്റേണ്ടതിന്റെ സാഹചര്യമുണ്ടായതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടി യും നർത്തകിയുമായ സുധാ ചന്ദ്രൻ. താരം തന്റെ ശക്തമായ പ്രതികരണം അറിയിച്ചത് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ്. ഓരോ പ്രാവിശ്യവും എയർ പോർട്ടിൽ എത്തി കൊണ്ട് കൃത്രിമക്കാല്‍ ഊരിമാറ്റി കാണിക്കേണ്ടതിന്റെ ഗതിയെ കുറിച്ച് വളരെ വേദനയോടെയാണ് സുധാ ചന്ദ്രൻ വ്യക്തമാക്കിയത്.

വളരെ വ്യക്തിപരമായ ഒരു കാര്യം പ്രധാനമന്ത്രിയോട് പറയുവാൻ വേണ്ടിയാണ് ഈ ലൈവ് വീഡിയോയിൽ വന്നിരിക്കുന്നത്.സംസ്ഥാന സർക്കാറിനോടും കേന്ദ്ര സർക്കാരിനോടുമുള്ള വലിയൊരു അഭ്യര്‍ത്ഥനയാണ്.എന്റെ പേര് സുധാ ചന്ദ്രൻ ഒരു അഭിനേത്രിയും നർത്തകിയുമാണ്.എന്റെ മാതൃരാജ്യത്തിന് അഭിമാനമാകുന്ന തരത്തിൽ കൃത്രിമകാലുകൾ വെച്ച് കൊണ്ട് ചരിത്രം രചിച്ച ഒരു വ്യക്തി കൂടിയാണ് ഞാൻ.ജോലിയുമായി ബന്ധപ്പെട്ട് കൊണ്ട് ഓരോ പ്രാവിശ്യവും എയർ പോർട്ടിൽ എത്തുമ്പോൾ എന്നെ അധികൃതർ തടയുന്നതാണ്.

ആ കാരണം കൊണ്ട് തന്നെ ഞാൻ സുരക്ഷാ ജീവനക്കാരോട് എന്റെ കൃത്രിമകാലില്‍ ഇടിഡി ടെസ്റ്റുകൾ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കാറുണ്ട്.പക്ഷെ എന്നാൽ അവരുടെ മുന്നിലും എന്റെ കാലുകൾ ഊരി കാണിക്കണം.ഇതൊക്കെയാണോ നമ്മുടെ രാജ്യത്തിൽ നടക്കേണ്ടത്.ഒരു സമൂഹം സ്ത്രീയോട് കാണിക്കേണ്ടത് ഇങ്ങനെയാണോ. ഈ കാര്യത്തിൽ വളരെ ശക്തമായ നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് മോദിജി.പ്രായമായവർക്ക് കാർഡ് നൽകുന്നത് പോലെ തന്നെ ഞങ്ങൾക്കും തിരിച്ചറിയൽ രേഖകൾ നൽകണമെന്ന് താരം ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.











