
മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടു, ആ അനുഭവങ്ങൾ പലരും തന്നോട് പങ്കുവച്ചിട്ടുണ്ട് നടിയും മുന്‍ എംപിയുമായ സുമതല പറയുന്നു. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും തന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്നൊക്കെ തുറന്നു പറയാൻ സ്ത്രീകൾക്ക് പേടിയായിരുന്നു. തുറന്നു പറയുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന കാലമായിരുന്നു അന്ന്, എന്നാൽ ഇന്നത് മാറിയതിൽ സന്തോഷമുണ്ട്. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട് നടി പറയുന്നു.

മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്, അതുപോലെ ഏത് സിനിമാ മേഖലയിലും, രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. താൻ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയല്ലെങ്കിലും ഇത് ഞെട്ടിക്കുന്നതാണ്. താൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാനാവില്ല. മലയാളത്തില്‍ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു എന്ന് തനിക്കറിയില്ല . മലയാളത്തില്‍ മുമ്പ് കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പിക്കുന്നതാണ്. താൻ ജോലി ചെയ്ത പല സെറ്റുകള്‍ കുടുംബം പോലെയായിരുന്നു.

അത് അല്ലാത്ത കഥകളും കേട്ടിട്ടുണ്ട്. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങള്‍ കൊണ്ട് വരിക എന്നത് മാത്രമാണ് വഴി. അത് തെറ്റിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണം. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണ൦ . അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകു൦ . ഇത് തുറന്ന് പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകള്‍ക്ക്, അതിന് കാരണമായ ഡബ്ല്യൂസിസിക്ക് അഭിവാദ്യങ്ങള്‍. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്ര നീക്കമാണിത് എന്നാണ് സുമലത പറയുന്നത്.











