കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞാണ് താമസിക്കുന്നത്

ഐശ്വര്യ റായുടെ സ്വകാര്യ ജീവിതമാണ് ബോളിവു‍ഡ് വാർത്തകളിലെ പ്രധാന ചർച്ചാ വിഷയം. ഭർത്താവ് അഭിഷേക് ബച്ചനും കുടുംബവുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഇപ്പോഴിതാ ഐശ്വര്യയെപ്പറ്റി അനുഷ്ക ശർമ്മ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത് . അമ്മയായ ശേഷം വന്ന ഇടവേള കഴിഞ്ഞ് ഐശ്വര്യ റായ് അഭിനയിച്ച സിനിമകളിൽ ഒന്നാണ് 2017 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ. സിനിമ മികച്ച വിജയം നേടി. രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യ റായ്, ഫവദ് ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഐശ്വര്യ റായിക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് അനുഷ്ക ശർമ്മ മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യക്കൊപ്പം അനുഷ്കയ്ക്ക് ഒരു സീനുണ്ടായിരുന്നു. ഐശ്വര്യയെ കണ്ടപ്പോൾ തനിക്ക് ‌‌സാധാരണ റിയാക്ഷൻ ആണുണ്ടായത്. തന്റെ മേക്കപ്പ് റൂമിനപ്പുറത്താണ് ഐശ്വര്യ ഉണ്ടായിരുന്നത്. ഡോർ തുറന്നപ്പോൾ താൻ അവരെ പോയി കാണാൻ പോയി. തന്നെ കണ്ട് അവർ അകത്തേക്ക് വരൂ എന്ന് പറഞ്ഞു. അകത്ത് കയറി ഐശ്വര്യയോട് സംസാരിച്ചുവെന്നും അനുഷ്‍ക പറയുന്നു. പലരും കരുതുന്നതും കേൾക്കുന്നതും അവർ അകൽച്ച കാണിക്കുന്ന വ്യക്തിയാണെന്നാണ്. പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ് എന്നും അനുഷ്‍ക ശർമ്മ പറയുന്നു. ഐശ്വര്യയെ താൻ ആദ്യമായി കാണുന്നത് വിദേശത്ത് വെച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കാണ്.

ബച്ചന്റെ ഒരു പാർട്ടി അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടെ പോയപ്പോൾ ഐശ്വര്യ തന്നോട് വളരെ നല്ല രീതിയിൽ പെരുമാറി. തന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു. അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും ഏ ദിൽ ഹെ മുഷ്കിലിന്റെ സെറ്റിൽ താനും രൺബീറും ഐശ്വര്യയുടെ ഭം​ഗി കണ്ട് അത്ഭുതപ്പെട്ടിരുന്നെന്നും അനുഷ്ക ശർമ്മ തുറന്ന് പറഞ്ഞു. ചിത്രത്തിൽ നായികാ വേഷം ചെയ്തത് അനുഷ്കയാണ്. എന്നാൽ ഐശ്വര്യയുടെ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ടായിരുന്നു. കരൺ ജോഹറാണ് ഏ ദിൽ ഹെ മുശ്കിൽ സംവിധാനം ചെയ്തത്.അതേസമയം ഇപ്പോള്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിവാഹ മോചനം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ചര്‍ച്ചകള്‍ അഭിഷേക് ബച്ചനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നതാണ്. തന്റെ വ്യക്തി ജീവിതം ചര്‍ച്ചയാകുന്നത് അഭിഷേക് ബച്ചന് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. തനിക്കും ഐശ്വര്യയ്ക്കും ഇടയിലുള്ളത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറിയത് അഭിഷേകിനെ കുപിതനാക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന ഡിവോഴ്സ് റൂമറുകളില്‍ യാതൊരു സ്ഥിരീകരണവും ഇതുവരെയും പുറത്ത് വന്നിട്ടില്ല. എന്നാൽ പക്ഷെ ഇതിനിടെ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന ചില സംഭവങ്ങളും അരങ്ങേറിയിരുന്നു. ഈയടുത്ത് അഭിഷേക് ബച്ചൻ പുതിയൊരു കാര്‍ വാങ്ങിയിരുന്നു. കാറിന്റെ നമ്പറാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത് ഇപ്പോൾ. 5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെ നമ്പര്‍.

ഇത് ഐശ്വര്യയുടെ ഇഷ്ട നമ്പര്‍ ആണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഐശ്വര്യയുമായി അഭിഷേകിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നതുള്ളതിന്റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം അഭിഷേക് ബച്ചന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യ റായ്ക്കുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വേര്‍ പിരിയലിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ റായും അഭിഷേകും ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഐശ്വര്യ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. പൊതുവേദികളിലടക്കം അഭിഷേകിന്റെ കുടുംബം ഐശ്വര്യയോടും ആരാധ്യയോടും അകലം പാലിക്കുന്നതായും സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പാരീസ് ഫാഷന്‍ വീക്കിലടക്കം ഐശ്വര്യയേയും ആരാധ്യയേയും ജയയും ശ്വേതയും അവഗണിച്ചതായും സോഷ്യല്‍ മീഡിയ നേരത്തെ ആരോപിച്ചിരുന്നു. വിവാഹ മോചന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും കല്യാണത്തിനിടെയുണ്ടായ സംഭവങ്ങള്‍ വരുന്നത്. വിവാഹത്തിന് ബച്ചന്‍ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പം ഐശ്വര്യ റായും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചന്‍ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോള്‍ ഐശ്വര്യ റായ് മകൾ ആരാധ്യയുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം വിവാഹ മോചന വാര്‍ത്തകള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു.