
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വീണ്ടും താരവിവാഹം. യുവനടി ഐശ്വര്യയും നടന്‍ ഉമാപതിയും വിവാഹിതരാകുന്നെന്നാണ് വാര്‍ത്തകള്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങുകള്‍.
നടന്‍ അര്‍ജുന്‍ സര്‍ജയുടെ മൂത്തമകളാണ് നടി ഐശ്വര്യ, നടന്‍ തമ്പി രാമയ്യയുടെ മകനാണ് നടനായ ഉമാപതി. താരവിവാഹത്തിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് കുടുംബം. ജൂണ്‍ 10നാണ് താരവിവാഹം. വിവാഹ ഒരുക്കങ്ങളിലാണ് കുടുംബമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹനിശ്ചയത്തില്‍ രണ്ടുപേരുടെയും കുടുംബാംഗങ്ങളഉം അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ക്ഷണക്കത്തുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്വീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയം നടന്ന ഹനുമാന്‍ ക്ഷേത്രത്തില്‍ തന്നെയായിരിക്കും വിവാഹ ചടങ്ങളുകളും നടക്കുന്നത്.

2013ലിറങ്ങിയ വിശാല്‍ നായകനായ പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. എങ്കിലും ആദ്യ ചിത്രം പരാജയമായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്ത തമിഴ്- കന്നട ദ്വിഭാഷ ചിത്രം പ്രേമബരാഹയിലൂടെയാണ് ശ്രദ്ധേയായത്. 2017 ലിറങ്ങി. അധഗപ്പട്ടത് മഹാജനങ്ങളെ ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്.











