
നരസിംഹം, പ്രജ എന്നീ സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഐശ്വര്യ ഭാസ്കരന്. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും സീരിയലിലൂടെ താരം അഭിനയത്തിൽ ഉണ്ടായിരുന്നു. പാരിജാതം എന്ന സിനിമയിസെ ആന്റി അമ്മ എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ഇപ്പോഴും സീരിയലിൽ സജീവമാണ് ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വീട്ടിലെ വിശേഷങ്ങളൊക്കെയാണ് താരം യൂട്യൂബ് ചാനൽ വഴി പങ്കുവെയ്ക്കാറുള്ളത്. ഐശ്വര്യ സോപ്പ് നിർമ്മിച്ച് വില്പന നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം ഇത് അവസാനിപ്പിച്ചിരിക്കുകയാണ്. മുൻപ് ഐശ്വര്യ തന്നെയാണ് താൻ സോപ്പ് നിർമ്മിച്ച് വീടുകൾ തോറും ചെന്ന് വിൽക്കാറുണ്ടെന്ന് പറഞ്ഞത്. ഇപ്പോൾ താരം തന്നെയാണ് സോപ്പ് നിർമാണം അവസാനിപ്പിച്ച വിവരവും പറഞ്ഞിരിക്കുന്നത്. സോപ്പ് ഉണ്ടാക്കി വിൽക്കുന്നതിൽ തനിക്ക് സന്തോഷമാണ് ഉള്ളതെന്നൊക്കെയാണ് മുൻപ് ഐശ്വര്യ പറഞ്ഞിരുന്നത്. ഇപ്പോൾ സോപ്പ് നിർമാണം നിർത്തിയതിന്റെ കാരണവും ഐശ്വര്യ പറയുകയാണ്. തന്റെ സോപ്പ് നിര്‍മ്മാണ ബിസിനസ്സ് പൂർണമായും തകർന്നെന്നാണ് ഐശ്വര്യ പറയുന്നത്.

ഇനി ആ ബിസിനസ്സുമായി മുന്നോട്ട് പോകുന്നില്ലെന്നും താരം പറയുന്നുയ. കഴിഞ്ഞ ഡിസംബർ മാസത്തോടെ ബിസിനസ് അവസാനിപ്പിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. സോപ്പ് ബിസിനസ്സിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. കള്ളം പറയേണ്ട കാര്യം തനിക്കില്ലയെന്നും സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ലായിരുന്നുവെന്നും തീർച്ചയായും വലിയൊരു ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ ബിസിനസ്സ് അല്ല. എന്നിരുന്നാലും ഇറക്കുന്ന കാശങ്കെലും തിരിച്ച് കിട്ടണമല്ലോ. എങ്കിൽ മാത്രമെ ആ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂവെന്നും അത് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ് വ്യാപാരം നിർത്തിയതെന്നും ഐശ്വര്യ പറയുന്നത്. മാത്രമല്ല, അഞ്ച് കിലോ ഭാരമൊന്നും തൂക്കിപ്പിടിക്കാനും ബക്കറ്റുമായി തൂങ്ങിനടക്കാനും ഒന്നും എന്റെ ആരോഗ്യം കൊണ്ട് സാധിക്കുന്നില്ലയെന്നും ഇപ്പോഴുണ്ടാക്കിയ സമ്പാദ്യം എല്ലാം ഇത് പോലെ ബിസിനസ്സിൽ ഇട്ട് നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലയെന്നും ഉള്ളത് എന്തെങ്കിലും നാളേക്ക് സേവ് ചെയ്ത് വെയ്ക്കണമല്ലോഎന്നും ഐശ്വര്യ പറയുന്നു. അതുകൊണ്ട് എന്റെ ആരോഗ്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും അഞ്ചിന്റെ കാശ് ചെലവാക്കാൻ താൻ ആഗ്രഹിക്കുന്നില്ലയെന്നും ഐശ്വര്യ പറഞ്ഞു.

ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുക്കവെ, ജീവിക്കാന്‍ അഭിനയം മാത്രമല്ല തനിക്ക് ഇപ്പോള്‍ സോപ്പ് ബിസിനസും ഉണ്ട് എന്ന് ഐശ്വര്യ ഭാസ്കര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പല അഭിമുഖങ്ങളിലും ഐശ്വര്യ ഇതാവര്‍ത്തിച്ചു. സ്വന്തമായി സോപ്പ് ഉണ്ടാക്കി, വീടുകള്‍ തോറും കയറി വില്പന നടത്തുകയാണ്, ഈ തൊഴിലില്‍ താന്‍ സംതൃപ്തയാണ്, നടിയെന്ന ടാഗ് വേണ്ട എന്നൊക്കെയാണ് അന്ന് ഐശ്വര്യ പറഞ്ഞിരുന്നത്. അതേമയം മലയാളത്തിനേക്കാൾ അന്യഭാഷകളിലാണ് ഐശ്വര്യ കൂടുതൽ സിനിമകൾ ചെയ്തത്. ചെറുപ്പകാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമായിരുന്നു അവർ. എന്നാൽ ഒരിക്കൽ ഒരു സിനിമ വേണ്ടെന്നു വച്ച ഐശ്വര്യ പിന്നീട് അതോർത്ത് ഏറെ ദുഃഖിച്ചിരുന്നു. റോജ സിനിമയിലെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചിട്ടുണ്ട്. തെലുങ്ക് സിനിമകളിൽ ഐശ്വര്യ സജീവമായി നിൽക്കുന്ന കാലമായിരുന്നു. കൈനിറയെ ചിത്രങ്ങൾ. ഒരു ദിവസം അടുത്ത മണിരത്നം ഡേറ്റ് ചോദിച്ചു വന്നുവെന്നും കുറച്ചു കൂടുതൽ ദിവസങ്ങൾ ആ ചിത്രത്തിന് വേണമായിരുന്നു. പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. ഡേറ്റും നൽകികുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡേറ്റ് അൽപ്പം മാറി. ആ സമയത്ത് കിട്ടേണ്ടിയിരുന്ന ഒരു തെലുങ്ക് സിനിമയും നഷ്ടമായതിൽ ഐശ്വര്യ ഏറെ ദുഃഖിതയായി. സിനിമയുടെ ഷൂട്ടിംഗ് സമയമായപ്പോൾ മണിരത്നം വീണ്ടും വിളിച്ചുഐശ്വര്യ അപ്പോഴേക്കും തെലുങ്ക് സിനിമയ്ക്ക് ഡേറ്റ് കൊടുത്തിരുന്നു. ഇത് മിസ് ആക്കരുത് എന്ന് മണിരത്നം അഭ്യർത്ഥിച്ചു എങ്കിലും ഐശ്വര്യ ചെവിക്കൊണ്ടില്ല. 1992ൽ മറ്റൊരാൾ നായികയായി ആ ചിത്രം പുറത്തിറങ്ങിപിൽക്കാലത്ത് ഏറെ ഹിറ്റായി മാറിയ റോജയായിരുന്നു ആ ചിത്രം. ഐശ്വര്യയ്ക്ക് പകരം മധുബാല വന്നു. തമിഴ് കുടുംബത്തിലെ അംഗമായ മധുവിനെ ഹിന്ദിയിൽ നിന്നുമാണ് മണിരത്നം കണ്ടെത്തി കൊണ്ടുവന്നത്











