പ്രണയം സ്വകാര്യമായ ഒരു വികാരമാണ്! എന്നാൽ അത് തെരുവുകളിൽ കാണിക്കുന്ന ഒന്നല്ല; ഐശ്വര്യ റായ്

ഒരു സമയത്ത് ബോളിവുഡ് ഭരിച്ച നായിക ആയിരുന്നു ഐശ്വര്യ റായ്, ഇപ്പോൾ താരത്തിന്റെ മുൻപ് വന്ന ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ ഓപ്ര വിന്‍ഫ്രെ ഷോയില്‍ ഐശ്വര്യ റായ് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്. അതിൽ ഐശ്വര്യ പറയുന്നത്, ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ,വിദേശികള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധത്തെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്. 2005 ല്‍ ഓപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ , പൊതുസ്ഥലത്തു വച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതിന്  ക്കുറിച്ചാണ് നടി പറഞ്ഞത്.

പൊതുവെ ഇന്ത്യക്കാര്‍ തങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാറില്ലെന്ന് ഓപ്ര പറഞ്ഞോടെയാണ് നടി ഇങ്ങനെ പറയുന്നത്.. അത് പൊതുവായി കാണുന്ന ഒന്നല്ല. ആളുകള്‍ ചുംബിക്കാറുണ്ട്. പക്ഷെ പ്രണയം സ്വകാര്യമായൊരു വികാരമാണ്. തെരുവോരത്തു നിന്ന് കാണിക്കുന്ന ഒന്നല്ല. കല ജീവിതത്തിന്റെ പ്രതിഫലനമാണ്. അതിനാല്‍ അങ്ങനെയാണത് ഞങ്ങളുടെ സിനിമയിലും അവതരിപ്പിക്കപ്പെടുന്നത്, ഐശ്വര്യ പറഞ്ഞു, കൂടാതെ വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

തുറന്ന് പറയുകയാണെങ്കില്‍ അത് നല്ലൊരു കാര്യമല്ല, ഇന്ത്യയില്‍ കുടുംബത്തിനാണ് പ്രാധാന്യം കൂടുതല്‍. ഒരുമിച്ച് ജീവിക്കുകയും, അടുപ്പം നിലനിര്‍ത്തുകയും ചെയ്യും. അത് വളരെ സ്‌പെഷ്യല്‍ ആണ്’ ഐശ്വര്യ പറയുന്നു. അതേസമയം ഐശ്വര്യയും, അഭിഷേകും വിവാഹ മോചിതരാകുന്നു എന്നുള്ള വാർത്ത മുൻപ് എത്തിയിരുന്നു. പിന്നീട് ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തി ഈ വാര്‍ത്തകള്‍ക്ക് വിരാമമിട്ടിരുന്നു. എന്നാല്‍ ഇതുവരേയും വിവാഹ മോചന വാര്‍ത്തകളോട് ഐശ്വര്യയും അഭിഷേകും പ്രതികരിച്ചിട്ടില്ല.