ഐശ്വര്യ റായിക്ക് ഇത് എന്ത് പറ്റി ? ഫാഷൻ ലോകത്ത് വീണ്ടും ചർച്ചയായി ഐശ്വര്യ, ആരാധ്യയെയും വെറുതെ വിടുന്നില്ല

ഒരു കാലത്ത് സൗന്ദര്യത്തിന്റെ പര്യായം സൗന്ദര്യത്തിന്റെ അവസാന വാക്ക് ഒക്കെ ആയിരുന്നു നടി ഐശ്വര്യ റായി. എന്നാൽ പക്ഷെ ഇന്ന് ഐശ്വര്യ റായിയെ തേടി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രമാണ് വന്ന് കൊണ്ടിരിക്കുന്നത്.

അടുത്ത കാലത്തായി ഐശ്വര്യയുടെയും ഭർത്താവ്  അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെ പറ്റിയും ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു പ്രചരിച്ച കഥകള്‍. ഇപ്പോള്‍ ഐശ്വര്യ റായിയ്‌ക്കെതിരെ വ്യാപക ബോഡിഷെയിമിങ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ കൂടി.

പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ വൈറലാവുന്നത്. സാധാരണയായി നടന്ന് വന്ന് നമസ്‌തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റായ് റാംപ് വാക്ക് നടത്തിയത്. അതേസമയം തന്നെ നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്റാണ് ആരാധകരില്‍ നിന്നും ഇപ്പോൾ സജീവമായി വന്നു കൊണ്ടിരിക്കുന്നത്.

സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ റായ്  ധരിച്ചത്. മാത്രമല്ല ആഭരണങ്ങള്‍ക്ക് ഒട്ടും പ്രധാന്യവും കൊടുത്തിരുന്നില്ല ഐശ്വര്യ റായി എന്നതും ദൃശ്യങ്ങളിൽ പ്രകടമാണ്.  ഐശ്വര്യ റായ്ക്ക് നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ കൂടി ആരാധകർ ഉയർത്തുകയാണ്… ഐശ്വര്യ ഇത് എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ഇത് പ്രായത്തെ കുറിച്ചോ അവരുടെ ഭാരത്തെ കുറിച്ചോ ഒന്നുമല്ല പറയുന്നത്.

നടിയ്ക്ക് അത്യാവശ്യമായി തന്നെ ഒരു മികച്ച സ്‌റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതെന്നും പകരം ശരീരഭാരം കുറച്ചാല്‍ പോരെ? കൃത്രിമ സൗന്ദര്യം കൊണ്ട് കാര്യമില്ലെന്ന് ഓരോ നടിമാരും മനസിലാക്കണം. ബോട്ടോക്‌സും മറ്റ് സൗന്ദര്യ ചികിത്സകളും കൊണ്ട് വീര്‍ത്ത മുഖത്തെക്കാളും നിങ്ങളുടെ വാര്‍ദ്ധക്യം ഭംഗിയായി കാണാനാണ് എല്ലാവര്‍ക്കുമിഷ്ടം. എന്നിങ്ങനെ നടിയുടെ വസ്ത്രധാരണത്തെകുറിച്ചും ശരീര പ്രകൃതിയെ കുറിച്ചും പരിഹസിച്ച് കൊണ്ടാണ് ട്രോളന്മാര്‍ എത്തിയത്.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യയെത്തിയപ്പോൾ നടിയുടെ ഫാഷൻ ചോയ്സുകൾ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഈ പരാതിയില്ല. ബ്യൂട്ടി ഐക്കൺ ഇത്തവണ വളരെ സ്റ്റെെലിഷായാണ് എത്തിയതെന്ന് ഫാഷൻ ലോകം പറയുന്നു. അതേ സമയം ട്രോളമാരെല്ലാം ചേര്‍ന്ന് നിഷേധാത്മക അഭിപ്രായങ്ങളില്‍ നിന്നും ഐശ്വര്യ റായിയ മാറ്റി നിര്‍ത്തണമെന്നാണ് ഐശ്വര്യ റായുടെ ആരാധകരുടെ ആവശ്യം. നടിയ്ക്ക് 50 വയസ്സ് പ്രായമുണ്ട് ഇപ്പോൾ, ഇപ്പോഴും വളരെ സുന്ദരിയാണ് ഐശ്വര്യ റായ്. അവരുടെ വസ്ത്രധാരണത്തെ കുറിച്ചും ബോഡിഷെയിം ചെയ്യുന്നത് നിര്‍ത്തൂ… ഒരു മനുഷ്യനെന്ന നിലയില്‍ അവളെ അഭിനന്ദിക്കുകയാണ് വേണ്ടത്. സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാതിരുന്ന സമയത്ത് അവള്‍ ഏറ്റവും മികച്ച, സെക്‌സി, ഫിറ്റ്‌നസ്സുള്ള, ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു. അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയില്‍ അവരെ ബഹുമാനിക്കുക. ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാര്‍ദ്ധക്യം മാനിക്കണം. അവളുടെ മുന്നില്‍ നമ്മള്‍ ഒന്നുമല്ലെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഇതിന് പിന്നാലെ ഐശ്വര്യയുടെ ആരാധകർ മറ്റൊരു പരാതിയുമായി എത്തിയിരിക്കുകയാണ്. കുടുംബാം​ഗമായ നവ്യ നവേലി നന്ദ ഐശ്വര്യയെ അവ​ഗണിക്കുന്നു എന്നാണ് പരാതി. താരത്തിന്റെ ഭർത്താവ് അഭിഷേക് ബച്ചന്റെ സഹോദരിയുടെ മകളാണ് നവ്യ നവേലി നന്ദ. പാരീസ് ഫാഷൻ വീക്കിൽ പങ്കെ‌ടുത്ത നടി ആലിയ ഭട്ടിനെ നവ്യ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. എന്നാൽ സ്വന്തം വീട്ടിലെ ഐശ്വര്യയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നാണ് ആരാധകരുടെ പരാതി. നവ്യക്ക് നേരെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തൽ വരുന്നുണ്ട്.

ഐശ്വര്യ റായ് മാത്രമല്ല ഏക മകള്‍ ആരാധ്യയും മിക്കപ്പോഴും വിമർശനങ്ങൾക്ക് പാത്രമാകാറുണ്ട്.  പാരീസ് ഫാഷൻ വീക്ക് കഴിഞ്ഞ് തിരികെ ഐശ്വര്യയും ആരാധ്യയും എയര്‍പോര്‍ട്ടിലെത്തിയതും ചര്‍ച്ചയാവുകയാണ്. ആരാധ്യയെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചാണ് ഐശ്വര്യ റായ്‌ നടന്ന് വരുന്നത്. അമ്മയും മകളും എല്ലായിപ്പോഴും ഒരുമിച്ച് നടക്കുന്നത് വിരസമായി മാറുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ഒരു അമ്മ കുഞ്ഞിനെയും കൂട്ടി എപ്പോഴും ഇങ്ങനെ പോകുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവള്‍ പൊസസീവ് ആണെന്നും കുട്ടിയെ നല്ലത് പോലെ പരിപാലിക്കുന്നുണ്ടെന്നും മനസിലാക്കാം. മാത്രമല്ല മകളെ സ്‌കൂളില്‍ വിടുന്നില്ലേ എന്നും ഈ പെണ്‍കുട്ടി അലഞ്ഞു തിരിഞ്ഞ് എത്ര പ്രശസ്തി നേടിയെന്നുമാണ് ഇവരെ വിമർശിച്ചു കൊണ്ട് വരുന്ന ചോദ്യങ്ങള്‍.

1994 ല്‍ ലോകസുന്ദരി കിരീടം ചൂടിയ ഐശ്വര്യ റായ് ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് കൈവരിച്ചത്. പിന്നാലെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും നടിയ്ക്ക് സാധിച്ചു. അന്നും ഇന്നും ഐശര്യ റായി സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടാറുള്ളത്. സൗന്ദര്യത്തിന് പുറമെ മികച്ച നടിയും നര്‍ത്തകിയുമാണ്. ഈ ഗുണങ്ങളെല്ലാം നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. എന്നാൽ പക്ഷെ ഇന്ന് ഐശ്വര്യ റായുടെ പ്രായത്തെ പോലും കണക്കാക്കാതെ ഇവരുടെ ശരീരത്തെയും സൗന്ദര്യത്തെയും ആക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയ.