മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ കടുത്ത പ്രചാരണങ്ങൾ നടത്തിയ അഖിൽ മാരാർ ഒടുവിൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ ബിഗ്ഗ്‌ബോസ് തരാം അഖിൽ മാരാർ ഒടുവിൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഖിൽ മാരാർ ഇക്കാര്യം അറിയിച്ചത്, സംഭാവന ചെയ്തതിന്റെ രേഖയും അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്, എന്നാൽ അഖിൽ മരർക്കെതിരെ നിരവധി വിമര്ശങ്ങളാണ് ഇപ്പോൾ  ഉയർന്നു  വരുന്നത്. ചുമ്മാ കുത്തിത്തിരുപ്പ് ഉണ്ടാക്കി പണികിട്ടിയപ്പോൾ തടി ഊരാൻ ആണ് ഇപ്പോൾ പണം നല്കിയതെന്ന് എന്നാണ് ചിലർ പറയുന്നത്.

ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാമെന്ന്  അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ അതിനെക്കുറിച്ച് അഖിൽ മാരാർ യാതൊന്നും പറഞ്ഞിരുന്നില്ല. ഈ പോസ്റ്റിന് വന്ന കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോൾ തുക നൽകിയ ശേഷം തുക നൽകിയതിന്റെ തെളിവായി സ്ക്രീൻഷോട്ടും സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരു നീണ്ട കുറിപ്പും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. ഈപോസ്റ്റിന് താഴെ നിരവധി ആളുകളാണ് അഖിലിനെ വിമർശിക്കുന്നത്.

അതേസമയം ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയായതോടൊപ്പം തന്നെ  സർക്കാരിനെതിരെയുള്ള വിമർശനം തന്റെകുറിപ്പിലൂടെ വീണ്ടും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു.ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. പകരം 3വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞു, കണക്കുകൾ 6 മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു. ഞാൻ ഉയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു. 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി. അത് നിങ്ങൾക്ക് ലഭിക്കും. രണ്ടാമത് KSFE കുട്ടികൾക്ക് പഠിക്കാൻ ലാപ്ടോപ് നൽകിയതിന് 81കോടി നൽകി. എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം. അതായത് കോകോനിക്സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകൾ KSFE വഴി കുട്ടികൾക്ക് നൽകി. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു. പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു.കോകോനിക്സ് കമ്പനിയുടെ ഒരു മേജർ share KSIDC യുടെ കൂടിയാണ്. KSIDC യും മുഖ്യമന്ത്രിയുടെ മകൾ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ നേരത്തെ നമുക്ക് മുന്നിലുണ്ട്. അത് കൊണ്ട് ഈ ലാപ്ടോപ്പുകൾ ആർക്കൊക്കെ ലഭിച്ചു. ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ. ഇകാര്യങ്ങൾ പൊതു ജനമധ്യത്തിൽ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ. ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല. അബ്ദുൽ റഹ്മാന് വേണ്ടി 4ദിവസം കൊണ്ട് 34കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്. എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ. ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും എന്നാണ് അഖിൽ മാരാർ കുറിച്ചത്.