ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി, അഖിൽ മാരാർ

ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി, മറിച്ച് ദുരന്തങ്ങൾ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായിയെന്ന് പറയുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 താരം അഖിൽ മാരാർ. മുന്നറിയിപ്പ് അവഗണിച്ച് സർക്കാർ വയനാട്ടിലെ ദുരന്തത്തിന് കൂട്ടുനിന്നുവെന്ന് അഖിൽ വിമർശികുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണെങ്കിലും അത് ചിലവഴിക്കുന്നത് സംബന്ധിച്ച വിവേചാധികാരം പിണറായിക്കാണെന്നും കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറുമെന്നും അഖിൽ ആരോപിച്ചു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഖിൽ മാരാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്നത്.

തന്റെ കുറിപ്പിൽ അഖിൽ മാരാർ പറയുന്നത് ഇങ്ങനെയാണ്, ജൂലൈ 13 നു കേന്ദ്രം പറഞ്ഞു.. കേരള സെ ലാൻഡ്സ്ലൈഡ് ഹോനേ കി സംഭാവന ഹേ.. മുഖ്യമന്ത്രി മനസിലാക്കിയത് ലാൻഡ്സ്ലൈഡ് ഉണ്ടായാൽ സംഭാവന പിരിക്കാം…അത് കൊണ്ട് ദുരന്ത നായകൻ പതിവ് പോലെ എല്ലാ ദുരന്തങ്ങളും ആഘോഷോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. പ്രളയം, കൊറോണ തുടങ്ങിയ ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി മറിച്ചു ദുരന്തങ്ങൾ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായി. 2018ഇൽ പ്രളയം സർക്കാർ വരുത്തി തീർത്തത് ആണെങ്കിൽ ഇത്തവണ മുന്നറിയിപ്പ് കാര്യമായി എടുക്കാതെ ഭാഗീകമായി കൂട്ടു നിന്നു എന്ന് പറയാം. നിലവിലെ പ്രധാന ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണോ വേണ്ടയോ എന്നതാണ്. 100%ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്. എന്നാൽ അത് ചിലവഴിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ വിവേചന അധികാരം ഉണ്ട് എന്നതും. കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറും. സഹായം വീണ്ടും അധികാരത്തിൽ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും. ദുരന്ത വാർത്ത ഇങ്ങനെ പലയിടത്തും നിറഞ്ഞു നിൽക്കുമ്പോൾ സഹായം ചെയ്യാൻ ഓടുന്നവരുടെ വലിയ ബഹളം കാണാം.

Akhil Marar
Akhil Marar

അത് കൊണ്ട് തന്നെ നിലവിലെ സഹായം പലപ്പോഴും അതിരു കടന്ന് പോകും. വയറു നിറഞ്ഞവന് അധികം വരുന്ന ഭക്ഷണം വേസ്റ്റ് ആകും പോലെ പല സഹായങ്ങളും ഫലപ്രദമല്ല. എന്നാൽ ഒരു മാസം കഴിഞ്ഞാൽ ആരും ഇവരെ തിരിഞ്ഞു നോക്കില്ല.. അർജുന് വേണ്ടി കാത്തിരുന്ന മലയാളി ഇപ്പോൾ അർജുനെ ഓർക്കുന്ന കൂടി ഉണ്ടാകില്ല. അർജുൻ വിഷയത്തിൽ വൈകാരികത ആളി കത്തിച്ച അരുൺ കുമാറിനെ പോലെയുള്ള മാധ്യമപ്രവർത്തകർക്ക് വലിയ ആശ്വാസമായിരുന്നു ഈ ദുരന്തം. ജീവിതത്തിലേക്ക് പഴയത് പോലെ തിരിച്ചു വരുക പലർക്കും പ്രയാസമാണ്. എന്നിരുന്നാലും വീട് നഷ്ട്ടപെട്ടവർക്ക് നാളെ പുനരദിവാസം ഉണ്ടാകണം.. അവർക്ക് വേണ്ടി 3 വീടുകൾ വെച്ച് നൽകാൻ ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു. ദുരന്തം ആവർത്തിച്ചു സംഭവിക്കുന്ന വയനാടൻ മണ്ണിലല്ല. ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക്. 5 സെന്റ് സ്ഥലവും വീടും ഞങ്ങളുടെ വക. നിലവിലെ സാഹചര്യം മാറി കഴിയുമ്പോൾ വീണ്ടും ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ഈ ദുരന്ത ഭൂമിയുടെ ഓർമ്മകൾ മറന്ന് ഞങളുടെ നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ ചേർത്ത് പിടിക്കാൻ ഞങ്ങൾ തയ്യാർ എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് സേവ് ചെയ്തു വയ്ക്കുക. കമന്റ് ബോക്സിൽ വിവരങ്ങൾ നൽകുക. തീർച്ചയായും ബന്ധപ്പെടുന്നതാണ് എന്നും അഖിൽ മാരാർ താഴെ കുറിച്ചിട്ടുണ്ട്. അതേസമയം നിരവധി പേരാണ് അഖിൽ മാരാരുടെ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും കമന്റുകളുമായി എത്തുന്നത്.

Akhil Marar
Akhil Marar

അതേസമയം വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ പൊലീസ് കേസെടുതിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ അഖിൽ മാരാർ പരോക്ഷമായിട്ടാണെങ്കിൽ പോലും രംഗത്തെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.