
ബോളിവുഡില്‍ ഒരു കാലത്തു തിളങ്ങിനിന്ന നടനാണ് അക്ഷയകുമാർ. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും പരാജയങ്ങളാണ്,ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ‘ഖേല്‍ ഖേല്‍ മേം’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിനിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ മരിച്ചിട്ടില്ല എന്നാണ് നടൻ പറയുന്നത്, ഇത് പറയുന്നതിന് പിന്നിലെ സാഹചര്യത്തെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്.തന്റെ സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് അനുശോചനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള കുറെ മെസേജുകളാണ് ലഭിക്കുന്നത്

ഞാന്‍ മരിച്ചിട്ടില്ല. എനിക്ക് ഇപ്പോള്‍ അനുശോചന സന്ദേശങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്ത്തകന് എഴുതിയത് ഞാന്‍ കണ്ടു വിഷമിക്കേണ്ട നിങ്ങള്‍ തിരിച്ചു വരും എന്ന് ,എന്തിനാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. തിരിച്ചു വരാനായി ഞാന്‍ എവിടെയും പോയിട്ടില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടല്ലോ. ജോലി ചെയ്യുന്നുണ്ട്, ചെയ്തു കൊണ്ടേയിരിക്കും ,ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല.

താൻ ജോലിക്ക് പോകും, തിരിച്ചു വരണം. എന്ത് സമ്പാദിച്ചാലും സ്വയം അദ്ധ്വാനിച്ചാണ് സമ്പാദിക്കുന്നത്. ആരോടും ഒന്നും ചോദിക്കുന്നും ഇല്ല. ഷൂട്ടിംഗ് ഉള്ളിടത്തോളം കാല൦ താൻ ജോലിക്ക് പോകും,അക്ഷയകുമാർ പറയുന്നു, അഭിമുഖത്തിനിടെ തന്നെ ട്രോളുന്നവർക്കുള്ള മറുപടിയും അക്ഷയ് കുമാർ കൊടുക്കുന്നുണ്ട്. താൻ എന്തിനാണ് വർഷത്തിൽ 4 സിനിമകൾ ചെയ്യുന്നത് , നിങ്ങൾ ഇനി വർഷത്തിൽ ഒരു സിനിമ ചെയ്യൂ എന്നും പലരും പറയാറുണ്ട്. ട്രോൾ ചെയ്യാറുണ്ട്. താൻ ഒരു സിനിമ ചെയ്യാം. പക്ഷേ ആ വർഷത്തിൽ ബാക്കി ദിവസം എന്തു ചെയ്യും. ഈ ചോദിക്കുന്നവരുടെ വീട്ടിൽ വന്നിരിക്കട്ടെ എന്നും നടൻ ചോദിക്കുന്നു











