
കോളേജ് കാലത്തെ പ്രണയത്തെക്കുറിച്ച് നടന്‍ അക്ഷന്‍ കുമാര്‍. വീല്‍ ഓഫ് ഫോര്‍ച്യൂണിന്റെ പുതിയ എപ്പിസോഡിലാണ് അക്ഷയ് കുമാര്‍ മനസ് തുറന്നത്.
തന്റെ കോളേജ് കാലത്താണ്, 40 വര്‍ഷം മുൻപ്. തനിക്ക് ഇഷ്ടമുള്ളൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി താനൊരു പാട്ട് വരെ പഠിച്ചു.
തന്റെ കൂട്ടുകാരില്‍ ഒരുത്തന് ഗിത്താര്‍ വായിക്കാന്‍ അറിയുമായിരുന്നു. താന്‍ അവനേയും കൂട്ടി അവളുടെ വീടിന്റെ മുന്നില്‍ പോയി നിന്ന് ആ പാട്ട് പാടി. അവന്‍ ഗിത്താറും വായിച്ചു. തന്റെ പാട്ട് കേട്ട് അയല്‍വാസികളെല്ലാം ഓടിക്കൂടി. അവര്‍ തങ്ങളെ ഓടിച്ചിട്ട് പൊതിരെ തല്ലി. നല്ല തെറി വിളിയും കേട്ടെന്നും ചിലപ്പോഴൊക്കെ പരിശ്രമം കൂടിപ്പോയാലും പ്രശ്‌നമാണെന്നായിരുന്നു അക്ഷയ് കുമാർ പറഞ്ഞത്.
അതേസമയം ഭൂത് ബംഗ്ല ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. പ്രിയദര്‍ശനാണ് സിനിമയുടെ സംവിധാനം. പിന്നാലെ ഒപ്പത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ഇതും പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് മോഹന്‍ലാല്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹായ്വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പിന്നാലെ വെല്‍ക്കം ടു ജംഗിള്‍ എന്ന ചിത്രവും അണിയറയിലുണ്ട്.











