
പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു.നിയത്രണാതീതമായ തിരക്ക് അനുഭവപെട്ടതിനെ തുടർന്ന് ആണ് യുവതിക്ക് ദാരുണമായ മരണം ഉണ്ടായത് .ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും വൈകിയതിനാൽ യുവതി മരണപ്പെട്ടിരുന്നു .
ഒരു സ്ത്രീ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു. ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ആരാധകരുടെ തിരക്ക് പ്രവചനാതീതമായിരുന്നു .അതെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും അത്ര തന്നെ വലുതായിരുന്നു .
തീയറ്ററിനു മുൻപിൽ ആവേശം കൊണ്ട് തീപന്തം കത്തിച്ച സംഭവത്തിന്റെ നടുക്കം ബാക്കി നില്കുന്നു .
പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിന്‍റെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സംഭവത്തില്‍ പിന്നീട് അല്ലു അര്‍ജുന്‍ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.











