
ഈയ്യടുത്താണ് നടി അമല പോള്‍ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നത്. സന്തോഷകരമായ അരിന്ദം വിവാഹം നയിക്കുന്ന അമല പോളിന്റെ ഭര്‍ത്താവ് ജഗത് ദേശായ് ആണ്. ഈ കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അമല പോള്‍ അമ്മയായത്. ഇന്ന് താരവും അമ്മയുമൊക്കെയായി ജീവിതം സന്തോഷത്തോടെ കൊണ്ടു പോവുകയാണ് അമല പോള്‍. എന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അമല പോള്‍ കടുത്ത വിഷാദത്തിലായിരുന്നു. തന്റെ പപ്പയുടെ മരണമായിരുന്നു താരത്തെ തളര്‍ത്തിയത്. ഇതേക്കുറിച്ച് മലയാളത്തിലെ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അമല പോള്‍ തുറന്ന് സംസാരിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു അമല പോളിന്റെ അച്ഛൻ മരിക്കുന്നത്. തന്റെ പപ്പയുടെ വേര്‍പാട്. അത് തന്നെ വല്ലാതെ ഉലച്ചു എന്നാണ് അമല പോൾ പറയുന്നത്. അഞ്ചു വര്‍ഷം കാന്‍സറിനോട് പൊരുതിയാണ് പപ്പ പോയത്. അക്കാലം അതിജീവിക്കാന്‍ താൻ നന്നേ വിഷമിച്ചു എന്നും അമല പോൾ പറയുന്നു. തന്റെ മനസ് കടുത്ത വിഷാദത്തില്‍ വീണു പോയി. ജീവിതത്തില്‍ ഇനിയൊരിക്കലും തനിക്ക് ചിരിക്കാന്‍ കഴിയില്ലെന്നു പോലും തോന്നിയ നിമിഷങ്ങളുണ്ട് എന്നും അമല പോൾ പറയുന്നു. എങ്ങനെ ഇതു മറി കടക്കുമെന്നും തനിക്ക് അറിയില്ലായിരുന്നു എന്നും അമല പോള്‍ പറയുന്നു. അക്കാലത്ത് താന്‍ വീടിന് പുറത്തേക്ക് ഇറങ്ങാറേ ഇല്ലായിരുന്നു എന്നും അമല പറയുകയാണ്.

അന്ന് തന്റെ കാര്യത്തിൽ എല്ലാവര്ക്കും പേടി തോന്നി തുടങ്ങിയിരുന്നു. പുറത്തിറങ്ങുന്ന കാര്യം തീരുമാനിക്കാന്‍ പോലും വലിയ മാനസിക സമ്മര്‍ദ്ദം തോന്നിയെന്നും അമല പറയുകയാണ്. ഒരിക്കല്‍ ഒരു സുഹൃത്തിനെ കാണാന്‍ ഫ്ളാറ്റില്‍ പോയപ്പോള്‍ ലിഫ്റ്റില്‍ കയറാന്‍ സാധിച്ചില്ല എന്നും ഭയം നാലുപാടു നിന്നും ഞെരുക്കും പോലെ തനിക്ക് തോന്നിയെന്നും ഒടുവില്‍ പതിനൊന്ന് നിലകളും നടന്നു തന്നെ കയറ്റിയെന്നാണ് അമല പോള്‍ പറയുന്നത്. അന്ന് തനിയ്ക്കൊരു കാര്യം മനസിലായി. താന്‍ പെട്ടു നില്‍ക്കുകയാണ്. തനിക്ക് പക്ഷെ പുറത്തു കടന്നേ പറ്റൂ എന്ന ചിന്ത വന്നുവെന്നും അമല പോൾ പറയുന്നു. അതിന് ശേഷം തന്റെ വ്യക്തിത്വം, ഇഷ്ടങ്ങള്‍, അതിനൊക്കെ പ്രധാന പരിഗണന നല്കാന് താൻ തുടങ്ങിയെന്നാണ് താരം പറയുന്നത്. മറ്റുള്ളവര്‍ പറയുന്നതല്ല, തന്റെ തീരുമാനങ്ങളാണ് പ്രധാനമെന്ന് സ്വയം പറഞ്ഞുറപ്പിച്ചുവെന്നും അമല പോൾ പറയുന്നു. പപ്പയുടെ മരണ ശേഷമാണു താൻ സിനിമയില്‍ നിന്നു ബ്രേക്ക് എടുക്കുന്നത് എന്നും അമല പറയുകയാണ്. ആ സമയത്ത് എന്ത് ചെയ്താലും ശരിയാകില്ലെന്ന് തോന്നിയെന്നാണ് താരം തന്റെ ഇടവേളയെക്കുറിച്ച് പറയുന്നത്. ഗോയിങ് വിത്ത് ദ ഫ്ളോ എന്നതാണ് തന്റെ ഫിലോസഫി. നാളയെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. രണ്ടു വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ ഒരു ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയുടെ ഭാഗമായി താമസിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട് അവിടെ. യോഗ, മിനിമല്‍ ലൈഫ് ഒക്കെയായി കടന്നു പോയ ആ കാലം തന്നെ വളരെയധികം സ്വാധീനിച്ചുവെന്നും താരം പറയുന്നുണ്ട്.

ബോധപൂര്‍വ്വമായ ശ്രമങ്ങളാല്‍ പതിയെ ആ ഞെരുക്കത്തില്‍ നിന്നും പുറത്തു കടന്നു. പിന്നീട് ടീച്ചര്‍ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. അക്കാലത്ത് അഭിനയം തനിക്ക് ആര്‍ട് തെറാപ്പി പോലെയായിരുന്നു എന്നും അതുകൊണ്ടൊക്കെയാകാം വലിയ കുഴപ്പങ്ങളിലേക്ക് വീഴാതിരുന്നതെന്നും അമല പോള്‍ പറയുന്നുണ്ട്. അതേസമയം തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി അമല പോള്‍. സിനിമാ അഭിനയത്തിന്റെ തുടക്കം മലയാളത്തിലൂടെയാണെങ്കിലും അമല പോളിലെ നടിയേയും താരത്തേയും ആദ്യം കണ്ടെത്തുന്നത് തമിഴകമായിരുന്നു. തെലുങ്കിലും സാന്നിധ്യം അറിയിച്ച ശേഷമാണ് അമല പോൾ പിന്നീട് മലയാളത്തിലേക്ക് തിരികെ വരുന്നതും മലയാളത്തിൽ കയ്യടി നേടുന്നതും. ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം മുന്‍നിര നടിയാണെന്ന് മാത്രമല്ല, നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അമല പോള്‍. ഇപ്പോഴിതാ പൃഥ്വിരാജ് നായകൻ ആയെത്തിയ ആടുജീവിതത്തിലെ മിന്നും പ്രകടനത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അമല പോള്‍. പിന്നാലെ വന്ന ലെവല്‍ ക്രോസിലും കയ്യടി നേടുകയാണ് അമല പോള്‍.











