
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് ഭയങ്കര ക്യൂരിയോസിറ്റി ആയിരുന്നുവെന്നും പറയുകയാണ് നടി അമലപോൾ, സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും, മോഹൻലാലിനും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ചും ഇരുവരുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി, പേർളി മാണി ഷോയിൽ പങ്കെടുത്തപ്പോഴാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.താൻ ഒരു മമ്മൂട്ടി ഫാനാണ്, തന്റെയൊരു പ്രശ്‌നം എന്തെന്നാൽ താന്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരിക്കു൦ എന്നുള്ളതാണ്. സെറ്റിലെത്തിയാല്‍ താന്‍ മമ്മൂക്ക വരാന്‍ കാത്തിരിക്കു൦ പിന്നീട് അദ്ദേഹത്തിന്റെ അടുത്തുപോയിരുന്ന് താൻ രണ്ടു ക്യുസ്ട്യൻ ഉണ്ടെന്നു പറയും.

അപ്പോള്‍ മമ്മൂക്ക രണ്ടാമത്തെ ചോദ്യം ആദ്യം ചോദിച്ചോയെന്ന് പറയും. മമ്മൂക്ക അടിപൊളിയാണ്, ശരിക്കും പറഞ്ഞാൽ മമ്മൂക്കക്കും, ലാലേട്ടനോടൊപ്പവും അഭിനയിക്കുമ്പോൾ തന്റെ പ്രധാന പ്രശ്നം താന്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചുകൊണ്ടിരിക്കു൦ എന്നുള്ളതാണ്,മമ്മൂക്കക്കൊപ്പം ക്രിസ്റ്റഫറിലാണ് വര്‍ക്ക് ചെയ്യാന്‍ പറ്റിയത്.ഭയങ്കര എക്‌സൈറ്റഡായിരുന്നു. ഒപ്പം സന്തോഷവുമുണ്ടായിരുന്ന. മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ താന്‍ വായും പൊളിച്ച് ഇരിക്കും. അദ്ദേഹം ഓരോ ഡയലോഗ് പറയുമ്പോള്‍ പല സിനിമകളിലെയും കഥാപാത്രത്തെയാണ് കാണുന്നത്

എന്നാൽ ലാലേട്ടൻ ഒരു ഹമ്പിൽ പേർസൺ ആണ്, നെര്‍വസായി ഇരിക്കുന്ന സമയത്ത് ലാലേട്ടനെ കാണുമ്പോള്‍ നമുക്ക് വരുന്ന ഒരു എനര്‍ജിയുണ്ട്. അദ്ദേഹം ഒരു ലിവിങ് ഇന്‍സ്പിരേഷനാണ്, ഒരു ദിവസം അദ്ദേഹം എന്നോട് തന്റെ ഫേവറെറ്റ് ഫുഡ് എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ പഴംപൊരി എന്ന് പറഞ്ഞു , അദ്ദേഹം തനിക്ക് വേണ്ടി പഴംപൊരി ഉണ്ടാക്കിത്തന്നു അദ്ദേഹത്തിനൊപ്പമുള്ള ഒരു മെമ്മറിയെന്ന് പറയുന്നത് തനിക്ക് അതാണ് , എന്നാൽ തനിക്ക് അതൊരു പഴംപൊരിയായിരുന്നില്ല. അതൊരു ഓസ്‌കാറായിരുന്നു അമലാപോൾ പറയുന്നു,











