
അമരം ഇന്ന് റീ റിലീസിനെത്തുമ്പോൾ ചിത്രത്തിലെ നായിക മാതുവിനെ വീണ്ടും ഓർമ്മവരുന്നു . 34 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാലത്ത് 50 ലക്ഷത്തിനും മുകളിൽ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിർമാതാവ് പറഞ്ഞു.
“അമരം അത്രയും ഹിറ്റാകുമെന്നോ എന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാൻ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. റിലീസിന് ശേഷം ജനങ്ങൾ ‘മുത്തേ ‘ എന്ന് വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ‘ മാതു വിദേശത്ത് നിന്നുകൊണ്ട് മാധ്യമത്തോട് പ്രതികരിച്ചു .
അതേസമയം സിനിമയിൽ അവസരം നഷ്ടമായപ്പോൾ മാതു ഡിപ്രഷനിലേക്ക് പോയി, മതം മാറി ക്രിസ്ത്യൻ മതം സ്വീകരിച്ചു, ശേഷമാണു ‘അമരം ‘ സിനിമയിലേക്ക് എത്തുന്നത് . അത് മാതുവെന്ന തെലുങ്ക് നടിയെ മലയാളികളുടെ മനസ്സിൽ പിടിച്ചു കുലുക്കി .ഇന്ന് സിനിമ വിട്ട് കുടുംബത്തോടൊപ്പം ന്യൂ യോർക്കിലാണ് മാതു.
അമരം കൂടാതെ കുട്ടേട്ടൻ, സന്ദേശം, സദയം, ഏകലവ്യൻ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾ അവർ ചെയ്തു . കരിയറിൽ വീഴ്ച വന്നത് ‘പെരുന്തച്ചൻ’ എന്ന സിനിമയിലേക്ക് നായികയായി മാതുവിനെ പരിഗണിച്ചിട്ട് അവസാനം മോനിഷയിലേക്ക് മാറ്റി . അത് മാതുവിനെ വല്ലാത്ത വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു .
1991 ഫെബ്രുവരി ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. 200 ദിവസത്തോളം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. മദ്രാസിലെ തിയറ്ററുകളിലും 50 ദിവസത്തോളം ചിത്രം പ്രദർശിപ്പിച്ചു. മമ്മൂട്ടി – മുരളി ഓഫ് സ്ക്രീൻ സൗഹൃദം സിനിമയിലും കാണിച്ച ഒരു ചിത്രം കൂടിയായിരുന്നു അമരം . മമ്മൂട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലോഹിതദാസ് അമരത്തിന് കഥ എഴുതിയത് . മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി ടി വിജയന്‍, ബി ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.











