
ടിക് ടോക് വീഡിയോകളിലൂടെ താരമായി മാറിയ അമൃത ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്.തന്റെ ഡാന്‍സ് റീലുകളിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയുമെല്ലാം അമൃത കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തന്റെ അപകര്‍ഷതാ ബോധത്തെക്കുറിച്ചും ശരീരപ്രകൃതിയെ സ്വയം അംഗീകരിച്ചതിന് ക്കുറിച്ചുമൊക്കെ അമൃത പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താൻ നേരത്തെ ഡാന്‍സ് ചെയ്യുമ്പോള്‍ തന്റെ ശരീരത്തെക്കുറിച്ച് വല്ലാതെ ആശങ്ക ഉണ്ടായിരുന്നു.തന്റെ ശരീരഭാരം കൂടുന്നു അങ്ങനൊരു ഭയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍, ആത്മവിശ്വാസത്തോടെ ഞാന്‍ എന്റെ കര്‍വ്സിനെ ആശ്ലേഷിക്കുകയാണ് താരം പറയുന്നു.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും ,നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നതിനും ഒരിക്കലും ഭയപ്പെടരുത്. എന്നാൽ ആളുകള്‍ക്ക് എപ്പോഴും കുറ്റം പറയാനുണ്ടാകും,അത് മഹത്തായ കാര്യങ്ങളില്‍ പോലും. കാരണം അവര്‍ സ്വന്തം ജീവിതത്തില്‍ തൃപ്തരല്ല, അമൃത പറയുന്നു. എന്നാൽ താരത്തിന്റെ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, അമൃതയുടെ വാക്കുകൾ പലർക്കും ഒരു ആത്മവിശ്വാസം പകർത്തിയിരിക്കുകയാണ്.
എന്നാൽ അമൃതയുടെ ചിലര്‍ അമൃതയ്ക്കെതിരെ മോശം കമന്റുകളും പങ്കുവെക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് അമൃത തന്നെ മറുപടി നല്‍കുന്നുണ്ട്. ഇത് നിന്റെ ഒറിജിനല്‍ ബാക്ക് അല്ല. ഇവളുടെ പഴയ വീഡിയോകള്‍ നോക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇതിനെതിരെ തക്ക മറുപടിയുമായി എത്തി അമൃത. ഇങ്ങനൊക്കെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടോ? അത് കൊള്ളാം. ഇത് എന്താണേലും എനിക്ക് കുടുംബ പാരമ്പര്യമായിട്ട് കിട്ടിയത് തന്നെയാണ്. എന്റെ ബോഡി ടൈപ്പ് ഇങ്ങനെയാണ്. കോമഡി തന്നെ എന്നാണ് അമൃത പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റൊരാളുടെ പരിഹാസം മ്യൂട്ട് എന്നായിരുന്നു. മ്യൂട്ട് ചെയ്ത് കാണാന്‍ വേണ്ടിയല്ല മ്യൂസിക് ഇട്ടിരിക്കുന്നത്. ഫണ്‍ ആണോ ഉദ്ദേശിച്ചത്. എങ്കില്‍ ഇത് അത്ര ഫണ്‍ ആയില്ലാട്ടോ. സോറി. ഇത്തിരികൂടി നിലവാരം പ്രതീക്ഷിക്കുന്നു. ഇത് ഇറങ്ങി തീര്‍ന്നതാണെന്നായിരുന്നു അമൃത നൽകിയ മറുപടി.












