ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അമൃത പ്രകാശ്

amrutha prakash current life
amrutha prakash current life

കമൽ ചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയിൽ നായികയായി എത്തി ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായിരുന്നു അമൃത പ്രകാശ്. മഞ്ഞുപോലൊരു പെൺകുട്ടിയിലെ നിധിയാണ് ഇന്നും മലയാളികൾക്ക് അമൃത പ്രകാശ്. നോർത്ത് ഇന്ത്യക്കാരിയായ അമൃത കുറച്ച് കാലം പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. മലയാളത്തിൽ അഭിനയിക്കുന്നില്ലെന്ന് കരുതി അമൃത അഭിനയം ഉപേക്ഷിച്ചിട്ടില്ല. പക്ഷെ ഇപ്പോഴത്തെ പ്രധാന തട്ടകം ബോളിവുഡാണെന്ന് മാത്രം. മഞ്ഞുപോലൊരു പെൺകുട്ടി റിലീസ് ചെയ്തിട്ട് 20 വർഷം പിന്നിടുമ്പോൾ ആദ്യമായി അമൃത ഒരു മലയാളം മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുപത് വർഷത്തെ തന്റെ ജീവിതത്തെ കുറിച്ചും മഞ്ഞുപോലൊരു പെൺകുട്ടി സിനിമയുടെ ഷൂട്ടിങ് ഓർമകളും അമൃത പങ്കിടുന്നു. വീഡിയോ കോളിലൂടെ എത്തിയാണ് അമൃത വിശഷങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോൾ അമൃതയുടെ താമസം മുംബൈയിലാണ്. താൻ മലയാളിയല്ലയെന്നും എന്നാൽ മലയാളം തനിക്ക് അറിയാമെന്നും വളർന്നത് കേരളത്തിലാണ്. എന്നാൽ പലർക്കും അത് അറിയില്ലെന്നും അമൃത പറയുന്നു.

കൂടാതെ കേരളത്തിലെ സ്കൂളിൽ പഠിച്ചിട്ടുമുണ്ട് എന്നും മലയാളം മനസിലാകുമെങ്കിലും സംസാരിക്കാൻ കഴിയില്ലയെന്നും മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം തിരികെ ബോംബെയിൽ വന്നുവെന്നും അതിനുശേഷം ഇതുവരെയും അഭിനയത്തിൽ സജീവമായിരുന്നുവെന്നും അമൃത പറയുന്നു. താനും മാഞ്ഞുപോലൊരു പെൺകുട്ടിയിലെ നായകനായിരുന്ന ജയ്കൃഷ്ണനും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ട് എന്നും മഞ്ഞുപോലൊരു പെൺകുട്ടിയിലെ ചില പാട്ടുകൾ പാരിസിലാണ് ഷൂട്ട് ചെയ്തത് എന്നും ആ സമയത്ത് മലയാള സിനിമയിൽ നിന്നും വളരെ വിരളമായി മാത്രമെ വിദേശത്ത് പാട്ട് ഷൂട്ട് നടക്കാറുണ്ടായിരുന്നുള്ളുവെന്നും അതൊരു ചലഞ്ച് തന്നെയായിരുന്നുവെന്നും അമൃത പറയുന്നുണ്ട്. മാത്രമല്ല ലൈഫിൽ ‍താനൊരു ടോം ബോയിയാണ്. അതുകൊണ്ട് തന്നെ നിധിക്കുണ്ടായിരുന്നതുപോലെ ബോയ്സ് സുഹൃത്തുക്കൾ തനിക്ക് ഉണ്ടായിരുന്നുവെന്നും അമൃത പറയുന്നു. മാത്രമല്ല കേരളത്തിൽ നിന്നും വിവാഹം ചെയ്ത് സെറ്റിൽഡാകാൻ തനിക്ക് ഇഷ്ടമവുമാണെന്നും അമൃത വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ പറഞ്ഞു. ഹിന്ദി സിനിമ, ടെലിവിഷൻ പരസ്യങ്ങളിലെല്ലാം താൻ അഭിനയിച്ചുവെന്നും പക്ഷെ എന്തുകൊണ്ടോ മലയാളം ഇൻഡസ്ട്രിയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ലയെന്നും മഞ്ഞുപോലൊരു പെൺകുട്ടിക്കുശേഷം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും താൻ വളരെ ചെറിയ കുട്ടിയായിരുന്നുവെന്നും അതുകൊണ്ട് പഠനം പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതിയെന്നും മഞ്ഞുപോലൊരു പെൺകുട്ടി ചെയ്യുമ്പോൾ താൻ പ്ലസ് ടുവിലായിരുന്നുവെന്നും അമൃത പറയുന്നു. പിന്നീട് ഉന്നത പഠനത്തിനുപോയി.

മലയാളികൾ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തുവെന്നും തന്റെ പ്രായം എത്രയാണെന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്താൽ കുറഞ്ഞത് അ‍ഞ്ച് ഉത്തരമെങ്കിലും ലഭിക്കുമെന്നും അത് വളരെ രസകരമാണ് എന്നും അമൃത പറയുന്നു. താൻ‌ ആദ്യമായി ചെയ്ത പരസ്യം ചെരുപ്പിന്റേതാണ്. അന്ന് പ്രായം മൂന്നര വയസായിരുന്നുവെന്നും കേരളത്തിൽ വെച്ച് തന്നെയാണ് കരിയർ ആരംഭിച്ചത് എന്നും ആദ്യത്തേത് മലയാളം പരസ്യവുമായിരുന്നു. പിന്നെ മറ്റ്ചില പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. പിന്നീട് ബോംബെയിൽ എത്തിയശേഷം അഞ്ച് വർഷത്തോളം കിഡ്സ് ഷോയുടെ അവതാരകയായിരുന്നുവെന്നും ശേഷം ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയുടെ അവതാരകയാകാനും അവസരം കിട്ടിയെന്നും അതും സ്റ്റാർ പ്ലസ്സിൽ തന്നെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത് എന്നും മറ്റെല്ലാ ഇൻഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാളം വളരെ മികച്ചതാണെന്ന് എനിക്ക് അറിയാമെന്നും അമൃത പറയുന്നു. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്നത്. മലയാളം സിനിമ ഒരുപാട് പുരോ​ഗമിച്ചു. മഞ്ഞുപോലൊരു പെൺകുട്ടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡിന് തനിക്ക് ആ പ്രായത്തിൽ നോമിനേഷൻ ലഭിച്ചത് വലിയൊരു നേട്ടമായിരുന്നുവെന്നും താൻ ഒരിക്കലും അങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ലയെന്നും ആ സിനിമയുടെ റിലീസിനുശേഷം കേരളത്തിലെ ആൺകുട്ടികളുടെ ക്രഷായിരുന്നു താനെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അമൃത പറയുന്നു. അന്ന് സോഷ്യൽമീഡിയ ഇല്ലായിരുന്നു. ഇപ്പോൾ അവർക്കെല്ലാം കുടുംബവും കുട്ടികളുമായി. അവരിൽ പലരും താനായിരുന്നു അവരുടെ ഫസ്റ്റ് ക്രഷ് എന്നൊക്കെ കമന്റും മെസേജും ചെയ്യാറുണ്ട് എന്നും താൻ ഇതുവരെ വിവാഹിതയല്ലയെന്നും ആ സിനിമ ചെയ്ത സമയത്ത് പ്രണയ ലേഖനങ്ങൾ ലഭിക്കുമായിരുന്നുവെന്നും അമൃത പറയുന്നുണ്ട്. അതേസമയം2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് മാഞ്ഞുപോലൊരു പെൺകുട്ടി. ചിത്രത്തിലെ നിധി എന്ന കഥാപാത്രമായായിരുന്നു അമൃത ചെയ്തത്. ജയകൃഷ്ണൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.