ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗോപി സുന്ദറും അമൃതയും; വൈറലായി ചിത്രങ്ങള്‍

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി  ഗോപി സുന്ദറും അമൃതയും; വൈറലായി ചിത്രങ്ങള്‍

സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റേയും ജീവിത പങ്കാളിയും ഗായികയുമായ അമൃത സുരേഷിന്റേയും പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഓണവേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Gopi Sundar Official (@gopisundar__official)

‘എന്റെ മഴ’ എന്നാണ് അമൃതയെ ചേര്‍ത്തു നിര്‍ത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദര്‍ കുറിച്ചത്. സാരി ചിത്രം പങ്കുവച്ച് ഭര്‍ത്താവ് ഗോപി സുന്ദര്‍ പകര്‍ത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. നിരവധി പേരാണ് രണ്ടു പേരുടേയും ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സുരേഷും ഭര്‍ത്താവ് ഗോപി സുന്ദറും. തങ്ങളുടെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറി ഷോയിലൂടെയാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഗോപി സുന്ദറിനെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം പരസ്യമാക്കിയത്.