എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ആതിര മാധവ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന കുടുംബവിളക്ക് എന്ന  പരമ്പരയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്. അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.  എന്നാൽ പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഗർഭിണി ആയതിനെ തുടർന്ന് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. എന്നിട്ടും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. മകൻ പിറന്നതും മകന്റെ വിശേഷങ്ങളും പിറന്നാൾ ആഘോഷവും എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം മികച്ച പ്രതികരണവും സോഷ്യൽ മീഡിയയിൽ  ആരാധകരിൽ നിന്നും താരത്തിന് ലഭിച്ചിരുന്നു.

എന്നാൽ കുറച്ച് ദിവസം മുൻപ് താരം തന്റെ മകന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടുത്ത പനിയെ തുടർന്ന് മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്  എന്നും അവന്റെ ആരോഗ്യസ്ഥിതി  മോശമായത് കൊണ്ട് ഐ സി യുവിലാണ് അവൻ എന്നും ചെസ്റ്റ് ഇൻഫെക്ഷൻ ബാധിച്ചു എന്നും എല്ലാവരും അവനു വേണ്ടി പ്രാർത്ഥിക്കണം എന്നുമാണ് ആതിര അന്ന് പറഞ്ഞത്. എന്നാൽ അതിനു ശേഷം ഇപ്പോൾ ആതിര വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മകന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് ആതിര പറയുന്നത്. അവന്റെ അസുഖം ഏറെ കുറെ ഭേദമായി എന്നും അവനു ചെസ്റ്റ് ഇൻഫെക്ഷൻ ബാധിച്ചിരുന്നു, അതിൽ നിന്നും അവൻ മുക്തി നേടിക്കൊണ്ടിരിക്കുകയാണ് എന്നും താരം പറഞ്ഞു.

മാത്രമല്ല, ഡോക്ടർമാർ അവനു ആറ് ആഴ്ചത്തെ ബെഡ് റസ്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഈ സമയത്ത് ഒരു പേടിയും കൂടാതെ അവന്റെ കാര്യങ്ങൾ നോക്കണം എന്നും അവൻ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്, അവനു വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു എന്ന് എനിക്ക് അറിയാം. അത് കൊണ്ട് തന്നെ എല്ലാവരോടും എനിക്ക് ഒരുപാട് നന്ദി ഉണ്ട്. ഞാനും എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കും എന്നുമാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ അസുഖം ഭേതമായതിൽ സന്തോഷം അറിയിച്ച് കൊണ്ട് നിരവദി പേരാണ് എത്തിയിരിക്കുന്നത്.