
യുവനടിമാരിൽ ശ്രദ്ദേയയാണ് അനാർക്കലി മരക്കാർ.2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമായ ആനന്ദത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനാർക്കലി മരക്കാർ.ഗണേഷ് രാജ് സംവിധാനം ചെയ്ത സിനിമയായിരുന്ന ആനന്ദം.വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ അനാർക്കലി മരക്കാർക്ക് കഴിഞ്ഞിട്ടുണ്ട് എന്നുതന്നെ പറയാം.

അതേ സമയം സിനിമകളുടെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടാവാറുണ്ട് താരം. തന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എഐ എന്ന ആപ്പിന്റെ സഹായത്തോടെ ഒരുക്കിയ തന്റെ തന്നെ ചിത്രമാണ് അനാർക്കലി മരക്കാർ പങ്കുവച്ചിരിക്കുന്നത്.

ആ ചിത്രങ്ങൾക്ക് അനാർക്കലി മരക്കാർ പങ്കുവച്ച ക്യാപ്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. ചിത്രത്തിലെ തന്റെ മാറിടങ്ങളെ പ്രശംസിച്ചാണ് നടി ക്യാപ്ഷൻ നൽകിയിക്കുന്നത്. എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നാണ് അനാർക്കലി മരക്കാർ കുറിച്ചത്. അതേ സമയം താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന വൈറലായി മാറി. നിരവധി പേരാണ് പോസ്റ്റിന് കമന്റും ലൈക്കുമായി എത്തിയത്











