കാലുപിടിച്ച് മാപ്പ് പറഞ്ഞു! ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് അവതാരക

അഭിമുഖത്തിനിടെ തന്നെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് അവതാരക. ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കുകയാണെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറയുന്നു.

‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടെന്ന് പരാതിക്കാരി പറയുന്നു.
cropped-Sreenath-Bhasi-3.jpg
ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഇനി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് തന്റെ ആവശ്യം,’ മെന്നും അവതാരക പറയുന്നു.

ഇതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് ഒരു കലാകാരന്‍ കാലുപിടിച്ച് മാപ്പ് പറയുമ്പോള്‍ മാപ്പ് കൊടുക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ട്. കാരണം എനിക്ക് അയാളുടെ കുടുംബത്തെയോ കരിയറിനെയോ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു.

നമ്മളേക്കാള്‍ താഴ്ന്ന നിലയിലുള്ള ഒരാളായതുകൊണ്ട് എന്തും പറയാം. എങ്ങനേയും പ്രവര്‍ത്തിക്കാം. ഇവിടെയാരും പ്രതികരിക്കില്ല എന്ന ചിന്താഗതി സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കോ മറ്റാര്‍ക്കോ ഉണ്ടാകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും അവതാരക പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് അവതാരക തുറന്നുപറഞ്ഞത്.