പ്രമുഖ നടനുമായി അഭിമുഖം; പ്രതീക്ഷിച്ച അവതാരക വന്നില്ല, നടൻ തന്നെ ഇരുത്തി അപമാനിച്ചു; ആർ ജെ ഗദ്ദാഫി

അഭിമുഖങ്ങളിൽ പങ്കെടുക്കാൻ എത്തിയിട്ട് അവതാരകാരുമായി അടിയിട്ട് പോകുന്ന ചില അഭിനേതാക്കളുടെ വാർത്തകൾ ഈയടുത്തായി കുറെ കേട്ടിട്ടുണ്ട് നമ്മൾ. ഇത്തരത്തിൽ തനിക്ക് ഒരു മോശം അനുഭവം ഉണ്ടായതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് ഇപ്പോൾ ആർ ജെ ഗദ്ദാഫി.

ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി വിവാദത്തിൽപ്പെട്ടിരുന്നു.

ശ്രീനാഥ് ഭാസിയിൽ നിന്ന് മാത്രമല്ല മലയാളത്തിലെ വേറെയും ചില താരങ്ങളുടെ മോശം പെരുമാറ്റം മൂലം അവതാരകർ അപമാനിക്കപ്പെട്ടിട്ടുണ്ട്. പലരും ഈ താരങ്ങളുടെ പേരുകൾ പുറത്ത് പറഞ്ഞിട്ടില്ലെന്ന് മാത്രം.

ഇപ്പോഴിതാ ആർ ജെ ​ഗദ്ദാഫി സമാനമായൊരു മോശം അനുഭവം സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു വ്യക്തിയിൽ നിന്നും തനിക്കുണ്ടായത് വെളിപ്പെടുത്തിയിരിക്കുകയാണ്. നടൻ, അവതാരകൻ, ആർ‌ ജെ, മോഡൽ തുടങ്ങി വിവിധ വിശേഷണങ്ങളിൽ തിളങ്ങുകയും അടുത്ത കാലത്തായി ലൈം ലൈറ്റിൽ സജീവമായി നിൽക്കുന്ന വ്യക്തിത്വവുമാണ് ആർ ജെ ​ഗദ്ദാഫി. ഒരു ഓൺലൈൻ മാധ്യമത്തിന്റെ ന്റെ പ്രോ​ഗ്രാം ​ഹെഡ്ഡാണിപ്പോൾ ​ഗദ്ദാഫി.

ഒരു സെർവന്റിനെപ്പോലെയാണ് അന്ന് ആ പ്രമുഖ വ്യക്തി തന്നോട് പെരുമാറിയതെന്നാണ് ​ഗദ്ദാഫി പറയുന്നത്. വലിയ ആളെന്ന് വിചാരിച്ച വ്യക്തിയിൽ നിന്ന് താൻ ഭയങ്കരമായി ഇൻസൾട്ടടായിട്ടുണ്ട് എന്നാണ് ഗദ്ദാഫിയുടെ വെളിപ്പെടുത്തൽ. അദ്ദേഹം രാവിലെ പത്ത് മണിക്ക് തങ്ങൾക്ക് ഇന്റർവ്യു തരാമെന്നാണ് പറഞ്ഞിരുന്നത്. ഒരു ഫിലിം പ്രമോഷനായിരുന്നു അത്. എന്നാൽ പക്ഷെ അദ്ദേഹത്തിന് 10 മണിക്ക് ഇന്റർവ്യൂ തരാൻ മൂഡില്ലാത്തതുകൊണ്ട് പത്ത് മണി എന്നത് പതിനൊന്നരയായി. പിന്നീട് അത് പന്ത്രണ്ട് മണിയായി.

എന്നാൽ 12 കഴിഞ്ഞിട്ടും അയാൾ വന്നില്ല. പിന്നീട് അത് രണ്ടരയായി. ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്. അപ്പോൾ ഒരാൾ ഇപ്പോൾ ഇന്റർവ്യു തരാൻ പറ്റില്ല… പുള്ളിക്കാരന് ഒരു മൂഡില്ലെന്ന് എന്ന് തങ്ങളോട് വന്ന് പറഞ്ഞു. അങ്ങനെ രാത്രി ഇന്റർവ്യുവിന് ടൈം ഫിക്സ് ചെയ്യാമെന്ന് ധാരണയായി. ഇത് പ്രകാരം താൻ തിരിച്ച് ഓഫീസിൽ വന്നു. താൻ തലേദിവസം രാത്രി ഉറക്കമിളച്ച് ഇരുന്നാണ് ഇന്റർവ്യൂവിന് ചോദിക്കാനുള്ള ചോദ്യങ്ങളും  കണ്ടന്റും പ്രിപ്പേർ ചെയ്തത് . അങ്ങനെ ഇന്റർവ്യു ഷൂട്ട് രാത്രി എട്ടരയ്ക്ക് നടന്നു എന്നും ഗദ്ദാഫി പറയുന്നുണ്ട്.

അന്ന് തങ്ങളുടെ ചാനലിൽ വർക്ക് ചെയ്തിരുന്ന വേറൊരു പെൺകുട്ടി ഇന്റർവ്യൂ ചെയ്യാൻ വരുമെന്നാണത്രെ പുള്ളിക്കാരൻ വിചാരിച്ചത്. പക്ഷെ പുള്ളിക്കാരിയല്ല താനാണ് പകരം ഇന്റർവ്യൂ ചെയ്യാൻ ചെന്നത് എന്നും ഗദ്ദാഫി പറയുന്നു. താൻ ഇന്റർവ്യൂവിന് ചെന്നിരുന്ന് ഇൻട്രോ പറഞ്ഞതും പുള്ളിക്കാരൻ തന്നോട് ഷൗട്ട് ചെയ്തു. സംഭവം എന്താണെന്ന് തനിക്ക് അപ്പോൾ മനസിലായില്ല. പുള്ളിക്കാരൻ എക്സ്പെക്ട് ചെയ്ത പെൺകുട്ടിയല്ല ഇന്റർവ്യുവിന് ചെന്നത് എന്നതു കൊണ്ടാകാം അങ്ങനെ നടന്നത് എന്നാണ് അണിയറക്കാർ പറഞ്ഞത് എന്നും ഗദ്ദാഫി വെളിപ്പെടുത്തുന്നു.

തനിക്ക് ഇന്റർവ്യു തരാൻ താൽപര്യമില്ല. ഇവൻ മര്യാദയ്ക്കൊന്നും പ്രിപ്പേർ ചെയ്തിട്ടില്ല എന്നെല്ലാം അയാൾ തന്നോട് പറഞ്ഞു. തന്റെ ഒരു ചോദ്യം പോലും താൻ അപ്പോൾ അദ്ദേഹത്തോട് ചോദിച്ചില്ല . ഒരു സെർവന്റിനെപ്പോലെ അയാൾ അന്ന് തന്നോട് പെരുമാറിഎന്നും ഗദ്ദാഫി പറയുന്നു.

നമ്മൾ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ  മനസിലെ വി​ഗ്രഹം അന്ന് ഉടഞ്ഞു എന്നാണ് ​ഗദ്ദാഫി ഈയൊരു പ്രമുഖ നടന്റെ മോശം പെരുമാറ്റത്തെപ്പറ്റി പരാമർശിച്ചു കൊണ്ട് പറഞ്ഞത്. എന്നാൽ പക്ഷെ ഈയൊരു പ്രമുഖ നടൻ ആരാണെന്ന് ഗദ്ദാഫി പറയുന്നില്ല. അതുകൊണ്ട് തന്നെ ഗദ്ദാഫി നൽകിയ ഈയൊരു ഇന്റർവ്യൂ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ​ഗദ്ദാഫിക്ക് ലഭിക്കുന്നത്.

പേര് വെളിപ്പെടുത്താനും ​ഗദ്ദാഫിയോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സിനിമാ പ്രമോഷനുകൾക്ക് സോഷ്യൽമീഡിയയെ കൂടി ആശ്രയിക്കേണ്ട വന്ന സമയം മുതൽക്കാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ അരങ്ങേറുന്നത്. സോഷ്യൽമീഡിയ സജീവമായതോടെ സിനിമാ പ്രമോഷനുകളെല്ലാം സമൂഹ്യമാധ്യമങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കാറുള്ളത്. മുമ്പ് ഒരു വാർത്താ സമ്മേളനത്തിലോ നോട്ടീസിലോ ഒതുങ്ങിയായിരുന്നു സിനിമാ പരസ്യങ്ങൾ‌. എന്നാൽ ഇന്ന് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം എണ്ണമറ്റ അഭിമുഖങ്ങളാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഒക്കെ  നൽകുന്നത്.

ഒരിടയ്ക്ക് പ്രമോഷനുകളിൽ അവതാരകർ ചോദിക്കുന്ന ചോ​ദ്യങ്ങളുടെ പേരിൽ ചില താരങ്ങളും അവതാരകരും തമ്മിൽ വഴക്കുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. അതുപോലെ അഭിമുഖങ്ങൾ ചെയ്യാനെത്തുമ്പോൾ ചില താരങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ അവതാരകർക്കും തിരിച്ച്  ഉണ്ടായിട്ടുണ്ട്. അതേസമയം സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ളവരാണ് അവതാരകർ. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെയാണ് ഇത്തരത്തിലുള്ള അവതാരകർ സ്വന്തമാകുന്നത്.